കൊല്ലം : ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ആവിഷ്കരിച്ചിട്ടുളള പുതിയ റോഡ് പദ്ധതികള്‍ ജില്ലയുടെ അടിസ്ഥാന സൗകര്യ മേഖലയില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. വിവിധ റോഡുകള്‍ക്കുളള അലൈന്‍മെന്‍റിന് കേന്ദ്ര ദേശീയപാത റോഡ് ഗതാഗത മന്ത്രാലയം അംഗീകാരം നല്‍കിയതായും എം.പി. അറിയിച്ചു.
നിലവിലുളള കൊല്ലം - തിരുമംഗലം നാഷണല്‍ ഹൈവേ 744ന് സമാന്തരമായി തെന്മലയില്‍ നിന്നാരംഭിച്ച് പത്തടി, ചടയമംഗലം വഴി ജില്ലാതിര്‍ത്തിയായ കടമ്പാട്ടുകോണത്ത് എത്തിച്ചേരുന്ന പുതിയ ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ അലൈന്‍മെന്‍റിന് അംഗീകാരം നല്‍കി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഇതോടൊപ്പം നിലവിലുളള കൊല്ലം - തിരുമംഗലം ദേശീയ പാത വീതിക്കൂട്ടി ആധുനിക സുരക്ഷ സംവിധാനത്തോടെ പുനരുദ്ധരിക്കുന്നതിനുളള പദ്ധതി രൂപരേഖയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്.
also read: 'കര്‍ഷകരെ തുണയ്ക്കുന്ന മമതയ്ക്ക് നന്ദി' ; കൂടിക്കാഴ്ച നടത്തി രാകേഷ് ടിക്കായത്ത്
ഭാരത്മാല പദ്ധതിയില്‍ രണ്ട് റോഡുകള്‍
ഭാരത്മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന തിരുവനന്തപുരം - കൊട്ടരക്കര - അങ്കമാലി റോഡിന്‍റെ ഭാഗമായി കൊല്ലം ജില്ലയില്‍ മാങ്കോട് - ചിങ്ങോലി - തുടയൂര്‍ - മണ്ണൂര്‍ - കരുകോണ്‍ - ആലഞ്ചേരി - അയണിമൂട് - വെഞ്ചേമ്പ് - വഴിയാണ് പത്തനാപുരത്തേയ്ക്ക് റോഡ് രൂപ കല്പന ചെയ്തിട്ടുളളത്.
ഈ റോഡിന്‍റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനും ഉത്തരവായിട്ടുണ്ട്. ഈ റോഡ് ചാത്തന്നൂര്‍ മീനാട് വില്ലേജിലെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് നിര്‍മിക്കാനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
also read:5 ജി സ്പെക്ട്രം : 25,000 കോടി രൂപ ചെലവഴിക്കുമെന്ന് പ്രകാശ് ജാവദേക്കർ
ഈ രണ്ട് റോഡുകളും ജനവാസം കുറഞ്ഞ ഗ്രീന്‍ കോറിഡോറിലൂടെയാണ് കടന്നു പോവുക. ദേശീയപാത 183ല്‍ കൊല്ലം ഹൈസ്ക്കൂള്‍ ജങ്ഷന്‍ - തേവളളി - മതിലില്‍ - അഞ്ചാലുംമൂട് - കുണ്ടറ - ഭരണിക്കാവ് വഴിയുളള റോഡിന്‍റെ പുനരുദ്ധാരണത്തിനുളള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചിട്ടുണ്ട്.
കൊല്ലം ബൈപാസ് നാല് വരി പാതയാക്കുന്നതുള്‍പ്പെടെ ദേശീയപാത 66ന്‍റെ സമഗ്ര വികസനത്തിനുളള വിശദമായ പദ്ധതി രേഖ തയ്യാറാക്കല്‍ അന്തിമഘട്ടത്തിലാണ്.
സംസ്ഥാന സര്‍ക്കാറിനും ദേശീയപാത മന്ത്രാലയത്തിനും അഭിനന്ദനം
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണത്തോടെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ നേതൃത്വത്തില്‍ കേന്ദ്ര ദേശീയപാത മന്ത്രാലയം നടപ്പാക്കുന്ന വികസന പദ്ധതികള്‍ അഭിനന്ദനാര്‍ഹമാണെന്നും എം.പി പറഞ്ഞു.
ഗ്രീന്‍കോറിഡോറിലൂടെയുളള റോഡുകളുടെ അലൈന്‍മെന്‍റിന് അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുളള നടപടികള്‍ ത്വരിതപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി ഇടപെടണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.