സ്വർണക്കടത്ത്; എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിക്ക് കത്തയച്ചു - gold smuggling
സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നാണ് എംപിയുടെ ആവശ്യം.
സ്വർണകടത്ത്; എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിക്ക് കത്തയച്ചു
കൊല്ലം:സ്വർണക്കടത്ത് സംഭവത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് എൻ.കെ പ്രേമചന്ദ്രൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. കേന്ദ്ര ധനകാര്യ മന്ത്രി, വിദേശകാര്യ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനവും നൽകി. നയതന്ത്ര സംവിധാനങ്ങൾ കള്ളക്കടത്തിന് വിനിയോഗിക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൗരവമായ വിഷയമാണെന്ന് പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.