കേരളം

kerala

ETV Bharat / state

ഞവര നെൽകൃഷി ജീവിതവൃത്തിയാക്കി കർഷകൻ

ഞവര കൃഷി ചെയ്യുന്നത് പൂർവ്വികരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്

krishi  njavara cultivation in kollam  ഞവര നെൽകൃഷി ജീവിതവൃത്തിയാക്കി കർഷകൻ  നെൽകൃഷി  ഞവര നെൽകൃഷി  കർഷകൻ  കൃഷിഭവൻ
ഞവര നെൽകൃഷി ജീവിതവൃത്തിയാക്കി കർഷകൻ

By

Published : May 24, 2021, 11:02 AM IST

Updated : May 24, 2021, 11:45 AM IST

കൊല്ലം: പത്തു വർഷമായി ഔഷധ മൂല്യമുള്ള ഞവര നെൽകൃഷി ജീവിതവൃത്തിയാക്കി കൊട്ടാരക്കര പുത്തൂരിലെ കർഷകനായ രാമാനുജൻ. സ്വന്തമായുള്ള രണ്ടേക്കർ കൃഷിയിടത്തിലാണ് രാമാനുജൻ പൊന്നു വിളയിക്കുന്നത്. പൂർവ്വികർ തുടങ്ങിവെച്ച ഞവരകൃഷി സമ്പ്രദായം അതിന്‍റെ തനിമ ഒട്ടും ചോരാതെ തന്നെയാണ് രാമാനുജൻ ഇപ്പോഴും ചെയ്തുവരുന്നത്. കൊയ്ത്ത്, മെതിച്ചിൽ, കച്ചി ഉണക്കൽ തുടങ്ങി എല്ലാ തുടർ പ്രവർത്തനങ്ങളും തന്‍റെ വീട്ടുമുറ്റത്ത് തന്നെയാണ് രാമാനുജൻ ചെയ്യുന്നത്.

ഞവര നെൽകൃഷി ജീവിതവൃത്തിയാക്കി കർഷകൻ

Also Read:യൗവനത്തിന്‍റെ പ്രസരിപ്പിൽ കാസർകോട് ജില്ല; ഇന്ന് 37-ാം പിറന്നാൾ

ഞവര കൃഷിയെ അടുത്തറിയാനായി ബാലവേദിയിലെ വിദ്യാർത്ഥികൾ ആഗ്രഹം പ്രകടിപ്പിച്ചതോടെ രാമാനുജൻ തന്‍റെ കൃഷിരീതികൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. വിലയുള്ള ഞവര നെല്ലിന്‍റെ മഹാത്മ്യം അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. 90 ദിവസംകൊണ്ട് പാകമായാൽ വിളവെടുപ്പ് വിദ്യാർത്ഥികളുമൊത്ത് കൊയ്ത്തുൽസവം ആക്കി മാറ്റുമെന്ന് കർഷകൻ പറയുന്നു.

പവിത്രേശ്വരം കൃഷിഭവന്‍റെ സഹായത്താൽ രാമാനുജൻ പച്ചക്കറികളും കൃഷി ചെയ്തു വരുന്നു.

Last Updated : May 24, 2021, 11:45 AM IST

ABOUT THE AUTHOR

...view details