കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി - new born baby
പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.
കൊല്ലം: കല്ലുവാതുക്കലില്‍രണ്ട് ദിവസം പ്രായമുള്ള നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ ആറ് മണിക്കാണ് രണ്ട് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വീടുകൾക്ക് സമീപമുള്ള പറമ്പിൽ ഇലകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കുഞ്ഞ്. കരച്ചില്‍ കേട്ട് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രാഥമിക വിലയിരുത്തലില്‍ കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.