കൊല്ലം: കരുനാഗപ്പള്ളിയിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തറയിൽ മുക്കിലെ വീടിന് സമീപത്തെ ശൗചാലത്തിനടുത്തായാണ് മണിക്കൂറുകൾ മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്‌ച വെളുപ്പിന് കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് എത്തിയ സ്ത്രീയാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്.
കരുനാഗപ്പള്ളിയിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി - കരുനാഗപ്പള്ളിയിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
തറയിൽ മുക്കിലെ വീടിന് സമീപത്തെ ശൗചാലത്തിനടുത്തായാണ് മണിക്കൂറുകൾ മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കരുനാഗപ്പള്ളിയിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കുഞ്ഞിനെ ഉടൻതന്നെ അവിടെ നിന്നും മാറ്റി പ്രാഥമിക ചികിത്സ നൽകിയ ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടൻ പൊലീസെത്തി കുഞ്ഞിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. കുട്ടികളുടെ വാർഡിൽ കഴിയുന്ന കുഞ്ഞിൻ്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടമാർ അറിയിച്ചു.
കരുനാഗപ്പള്ളി സി.ഐ ഗോപൻ്റെ നേത്യത്വത്തിൽ സംഭവസ്ഥലം സന്ദർശിച്ച ശേഷം അന്വേഷണം ആരംഭിച്ചു. പരിസരത്തെ സിസിടിവി ക്യാമറകളും പരിശോധിക്കും. മൊബെൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Last Updated : Jun 24, 2022, 4:17 PM IST