മലിന ജലം ഒഴുക്കിയതിന് തർക്കം; യുവതിയെ അയൽവാസി കുത്തിക്കൊലപ്പെടുത്തി - അഭിരാമി കൊല്ലം കൊലപാതകം
ആക്രമണത്തിൽ യുവതിയുടെ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം പ്രതിക്കും പരിക്കുള്ളതിനാൽ ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാൾ സ്വയം മുറിവേൽപ്പിച്ചതാണെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി.
കൊല്ലം: കൊല്ലത്ത് യുവതിയെ അയൽവാസി കുത്തിക്കൊലപ്പെടുത്തി. ഉളിയക്കോവിൽ സ്വദേശി അഭിരാമിയെയാണ് (24) അയൽവാസിയായ ഉമേഷ് ബാബു കൊലപ്പെടുത്തിയത്. വ്യാഴാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. റോഡിലേക്കിറങ്ങിയ അമ്മയെയും മകളെയും ഉമേഷ് കത്തി ഉയോഗിച്ച് ആക്രമിക്കുകയായിരുന്നു. മലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. അഭിരാമിയുടെ അമ്മ ലിനി കുത്തേറ്റ് ആശുപത്രിയിലാണ്. ആക്രമണത്തിനിടെ പ്രതിക്കും പരിക്കേറ്റു. പ്രതി സ്വയം മുറിവേൽപ്പിച്ചതാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇയാൾ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഉമേഷിന്‍റെ വീട്ടിലെ മലിന ജലം അഭിരാമിയുടെ വീടിനു മുന്നിലൂടെ ഒഴുക്കുന്നുവെന്ന് ലീനയും അഭിരാമിയും പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് സ്റ്റേഷനിൽ വെച്ച് ഉമേഷിന് താക്കീത് നൽകി പരാതി തീർപ്പാക്കൽ നടന്നതായും അയൽവാസികൾ പറഞ്ഞു.