കൊല്ലം:നീറ്റ് (National Eligibility and Entrance Test) പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തിൽ വിശദീകരണവുമായി കൊല്ലം ആയൂരിലെ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കോളജ്. ഇത്തരത്തില്‍ പരിശോധന നടത്തിയത് കോളജ് അധികൃതർ അല്ല. പുറത്തുനിന്നുള്ള ഏജൻസിയാണെന്നും സ്വകാര്യ കോളജ് വിശദീകരിച്ചു.
അതേസമയം, കൂടുതല്‍ ആരോപണവുമായി പരാതി നല്‍കിയ പെണ്‍കുട്ടിയുടെ അച്ഛന്‍ രംഗത്തെത്തി. പരീക്ഷാകേന്ദ്രത്തിലെ പ്രവേശന കവാടത്തിലെ മുറിയിൽവച്ച് വസ്ത്രങ്ങള്‍ പരിശോധിച്ചു. തുടര്‍ന്ന്, പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ അഴിപ്പിച്ചുവച്ച ശേഷം പരീക്ഷ എഴുതിപ്പിച്ചുവെന്നാണും വിദ്യാര്‍ഥിയുടെ പിതാവ് പറഞ്ഞു. വസ്ത്രത്തില്‍ ലോഹ വസ്‌തു ഉണ്ടെന്ന കാരണം പറഞ്ഞാണ് അടിവസ്‌ത്രം അഴിപ്പിച്ചത്.