കേരളം

kerala

ETV Bharat / state

അമൃതാനന്ദമയി മഠത്തിനെതിരെ നടപടി വേണമെന്നാവശ്യം - കൊല്ലം വാര്‍ത്തകള്‍

മഠത്തിലെത്തിയ വിവിധ രാജ്യക്കാരായ അന്തേവാസികളുടെ വിവരം യഥാസമയം ലോക്കൽ ഹെൽത്ത് അതോറിറ്റിക്ക് കൈമാറണം എന്ന നിർദ്ദേശമാണ് മഠം പാലിക്കാതിരുന്നത്.

Need action against Amruthanandamayi Mutt  kollam corona latest news  covid latest news  കൊറോണ വാര്‍ത്തകള്‍  കൊല്ലം വാര്‍ത്തകള്‍  കൊറോണ വാര്‍ത്തകള്‍
അമൃതാനന്ദമയി മഠത്തിനെതിരെ നടപടി വേണമെന്നാവശ്യം

By

Published : Mar 27, 2020, 8:08 AM IST

കൊല്ലം: കൊവിഡ് 19 നിയന്ത്രണങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആലപ്പാട് ഗ്രാമപഞ്ചായത്ത്. 29-02- 2020 മുതൽ 07-03-2020 വരെ മഠത്തിലെത്തിയ വിവിധ രാജ്യക്കാരായ അന്തേവാസികളുടെ വിവരം യഥാസമയം പ്രാദേശിക ആരോഗ്യ വിഭാഗത്തിന് കൈമാറണം എന്ന നിർദ്ദേശമാണ് മഠം പാലിക്കാതിരുന്നത്. ഇത് ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി കരുനാഗപ്പള്ളി അസിസ്റ്റന്‍റ് കമ്മീഷണർക്കാണ് പഞ്ചായത്ത് അധികൃതർ പരാതി നൽകിയത്.

അമൃതാനന്ദമയി മഠത്തിനെതിരെ നടപടി വേണമെന്നാവശ്യം

കൊവിഡ് 19 പകർച്ച തടയുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക ആരോഗ്യ വിഭാഗം കഴിഞ്ഞ മാസം 20ന് മഠത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി വിദേശികളെ പാർപ്പിച്ചുവെന്ന് പഞ്ചായത്തിന്‍റെ അന്വേഷണത്തിൽ വ്യക്തമായി. ഈ മാസം 13ന് സന്യാസദീക്ഷ നടന്ന ചടങ്ങിൽ മെഡിക്കൽ സംഘം സന്ദർശിക്കുകയും വിദേശികളെ സംബന്ധിച്ച വിവരങ്ങൾ ആരായുകയും ചെയ്തു. എന്നാൽ ആരും ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. സംഭവത്തിൽ ഗുരുതരമായ വീഴ്ചയും നിസഹകരണവും മഠത്തിൽ നിന്ന് ഉണ്ടായതിനെ തുടർന്നാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ABOUT THE AUTHOR

...view details