മട്ടുപാവിലെ പച്ചക്കറികൃഷി; വിജയം കൊയ്‌ത് നവാസ് - kollam latest news
1,400 സ്‌ക്വയര്‍ ഫീറ്റില്‍ 30 ഫ്രിഡ്‌ജ് ബോക്‌സുകളില്‍ കൃഷി.

കൊല്ലം: മട്ടുപ്പാവിൽ പച്ചക്കറി കൃഷി നടത്തി വിജയം കെയ്‌ത് ചവറ വടക്കുംതല സ്വദേശി നവാസ്. ഉപയോഗ ശൂന്യമായ ഫ്രിഡ്‌ജുകള്‍ ശേഖരിച്ച് അതിന്‍റെ ബോക്‌സില്‍ മണ്ണ് നിറച്ചാണ് നവാസ് കൃഷി ചെയ്യുന്നത്. 1,400 സ്‌ക്വയര്‍ ഫീറ്റില്‍ 30 ഫ്രിഡ്‌ജ് ബോക്‌സുകളിലായി വെണ്ട, പാവൽ, വഴുതന, ചീര, ഇഞ്ചി, തക്കാളി, പച്ചമുളക്, കോവക്ക, പയർ തുടങ്ങി നിരവധി ചെടികളാണ് കൃഷി ചെയ്യുന്നത്. വീട്ടിലെ ആവശ്യങ്ങള്‍ക്കെടുത്തതിന് ശേഷം വില്‍പനയും നടത്താറുണ്ട്. ചവറ കെ.എം.എം.എൽ ലാപ്പ കോര്‍പ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരനായ നവാസ് ആറ് വര്‍ഷമായി കൃഷിയില്‍ സജീവമാണ്. ഇതിനിടയില്‍ പശുപരിപാലവുമുണ്ട് നവാസിന്. ഉമ്മ മാജിദ, ഭാര്യ മുംതാസ്, മക്കളായ അജ്‌മൽ ഷാ, അലീന എന്നിവരും നവാസിനെ സഹായിക്കാന്‍ ഒപ്പമുണ്ട്. കൃഷിയോടുള്ള താത്പര്യവും അതിനുള്ള മനസും ഉണ്ടെങ്കിൽ വിഷരഹിത പച്ചക്കറി വീടിന്‍റെ മട്ടുപ്പാവിൽ വിളയിക്കാമെന്ന് നവാസ് പറയുന്നു.