വായന ദിനത്തില്‍ കൊവിഡ് രോഗികള്‍ക്കായി ലൈബ്രറി ഒരുക്കി ഡിവൈഎഫ്ഐ - DYFI
അക്ഷര സ്പർശം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കൊല്ലം: കൊവിഡ് കാലത്തിലൂടെ കടന്ന് പോകുന്ന വായനാ ദിനത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ മാതൃകാ പ്രവർത്തനം. ജില്ലയിൽ ഉടനീളം ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികൾക്കായി ലൈബ്രറി ക്രമീകരിച്ചാണ് ഈ വേറിട്ട പ്രവർത്തനം. അക്ഷര സ്പർഷം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
നിരവധി മാനസിക സമ്മർദങ്ങളിലൂടെ കടന്ന് പോകുന്ന രോഗികൾക്ക് വായനയിലൂടെ ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ തരത്തിലുള്ള വായനക്കാർക്കുമുള്ള പുസ്തകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്.