കേരളം

kerala

ETV Bharat / state

ദേശീയ വനിതാ ഹോക്കിയിൽ താരമായി പതിമൂന്നുകാരൻ മുഹമ്മദ് കൈഫ് ! - മുഹമ്മദ് കൈഫ്

ഹോക്കി സ്റ്റേഡിയത്തിലെ പ്രിയങ്കരനായി പതിമൂന്നുകാരനായ മുഹമ്മദ് കൈഫ്. കേരളത്തിനായി പല തവണ സ്റ്റിക്ക് എടുത്തിട്ടുള്ള ഈ ബീഹാറുകാരൻ കൊല്ലം സ്‌പോർട്‌സ് അക്കാദമിയിലെ മിന്നും താരമാണ്‌.

muhammed kaif  kollam national hockey championship  ദേശീയ വനിതാ ഹോക്കി  പത്താമത്‌ ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ്  മുഹമ്മദ് കൈഫ്  കൊല്ലം സ്‌പോർട്‌സ് അക്കാദമി
ദേശീയ വനിതാ ഹോക്കിയിൽ താരമായി പതിമൂന്നുകാരൻ മുഹമ്മദ് കൈഫ്

By

Published : Jan 30, 2020, 11:45 PM IST

കൊല്ലം: വനിതാ ഹോക്കിയിൽ ഒരു എട്ടാം ക്ലാസുകാരന് എന്താണ് കാര്യമെന്ന് ചോദിക്കരുത്. കൊല്ലത്ത്‌ നടക്കുന്ന പത്താമത്‌ ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ ദേശീയ താരങ്ങൾക്കൊപ്പം കളിച്ചു നടക്കുകയാണ് മുഹമ്മദ് കൈഫ് എന്ന പതിമൂന്ന് വയസുകാരൻ. മത്സരത്തിന്‍റെ മുഴുവൻ സമയവും അവൻ മൈതാനത്ത് ഉണ്ടാകും. ബീഹാറിൽ ജനിച്ച്, കേരളത്തിൽ വളർന്ന മുഹമ്മദ് കൈഫ് ഹോക്കി സ്റ്റേഡിയത്തിലെ എല്ലാവരുടെയും പ്രിയങ്കരനായ താരമാണ്. ചേച്ചിമാർ അടിച്ചു പറത്തുന്ന പന്തുകൾ ഓടിയെടുക്കണം, കളിക്കാർക്ക് വെള്ളവും ചായയും യഥാസമയം നൽകണം, ഇതിനൊപ്പം ഹോക്കിയിലെ പുതിയ പാഠങ്ങൾ കണ്ടുപഠിക്കണം അങ്ങനെ ജോലികൾ ഏറെയാണ് കൈഫിന്. കാണുമ്പോൾ നിസാരമെന്ന് തോന്നുമെങ്കിലും കേരളത്തിനായി പല തവണ സ്റ്റിക്ക് എടുത്തിട്ടുള്ള ഈ ബീഹാറുകാരൻ കൊല്ലം സ്‌പോർട്‌സ് അക്കാദമിയിലെ മിന്നും താരമാണ്‌.

ദേശീയ വനിതാ ഹോക്കിയിൽ താരമായി പതിമൂന്നുകാരൻ മുഹമ്മദ് കൈഫ്

വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ എത്തിയ ഇതര സംസ്ഥാനകാരായ ജുമ്മാനാത്താഫിന്‍റെയും ഗുൽസനിന്‍റെയും രണ്ടാമത്തെ മകനാണ് കൈഫ്. കായിക അധ്യാപകരായ അജയന്‍റെയും രവിവർമ്മയുടെയും ശിക്ഷണത്തിൽ പരിശീലനം തുടരുന്ന കൈഫ്, ദേശീയ മത്സരങ്ങളിൽ ഉൾപ്പടെ കേരളത്തിനായി ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. ആദ്യമായി ദേശീയ ചാമ്പ്യൻഷിപ്പ് കൊല്ലത്ത് എത്തിയതിന്‍റെ ത്രില്ലിലാണ് മുഹമ്മദ് കൈഫ്.

ABOUT THE AUTHOR

...view details