കൊല്ലം : അജ്ഞാതജീവി വളർത്ത് ആടുകളെ കടിച്ച് കൊന്ന് തിന്നു. പുലി എന്നാണ് നാട്ടുകാരുടെ സംശയം. സംഭവത്തിൽ അഞ്ചൽ വനപാലകർ അന്വേഷണം ആരംഭിച്ചു. കൊല്ലം കോട്ടുക്കൽ നെടുപുറത്ത് വീട്ടുമുറ്റത്ത് ഷെഡ്ഡിൽ കെട്ടിയിടുന്ന രണ്ട് ആടുകളെയാണ് അജ്ഞാതജീവി ആക്രമിച്ചത്.
കോട്ടുക്കൽ നെടുമ്പുറം സ്വദേശി പ്രഭാകരൻ പിള്ളയുടെ ആടിനെയാണ് അജ്ഞാതജീവി തിന്നത്. പുലർച്ചെ മൂന്ന് മണിയോടെ ആടിന്‍റെ കരച്ചിൽ കേട്ട് ഉണർന്നപ്പോഴാണ് വീട്ടുകാർ അറിയുന്നത്. ഒരു ആടിനെ പൂർണമായും മറ്റൊരു ആടിനെ ഭാഗികമായും അജ്ഞാതജീവി തിന്നു. കോട്ടുക്കൽ ജില്ലാകൃഷി ഫാമിന് സമീപത്താണ് സംഭവം.