കൊല്ലം :മദ്യലഹരിയില്‍ കാറോടിച്ച്മാധ്യമ പ്രവർത്തകൻ കെ.എം ബഷീര്‍ കൊല്ലപ്പെടാനിടയായ വാഹനാപകടമുണ്ടാക്കിയ കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്‌ടര്‍ ആയി നിയമിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. കേരള മുസ്ലിം ജമാഅത്തിന്‍റെ ആഭിമുഖ്യത്തിൽ കൊല്ലത്ത് നടന്ന പ്രതിഷേധ മാർച്ച് എസ്‌വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ.മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്‌തു.
ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം : കൊല്ലത്ത് മുസ്ലിം ജമാഅത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാർച്ച് - കൊല്ലത്ത് മുസ്ലീം ജമാഅത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാർച്ച്
പ്രതിഷേധ മാർച്ച് എസ്‌വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ.മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്‌തു
കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സസ്പെന്‍ഷന്‍ കഴിഞ്ഞതോടെ വിവിധ പദവികളില്‍ നിയമിച്ചു. അതിന് പിന്നാലെയാണ് മജിസ്റ്റീരിയല്‍ പദവി നല്‍കി ആലപ്പുഴ ജില്ല കലക്‌ടറായി നിയോഗിച്ചിരിക്കുന്നത്. ഈ നിയമനത്തിന് പിന്നില്‍ മറ്റ് ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്ന് സംശയിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ജില്ല പ്രസിഡന്‍റ് ഇസ്സുദ്ദീൻ കാമിൽ സഖാഫി, എസ്.വൈ.എസ് ജില്ല പ്രസിഡന്‍റ് സയ്യിദ് അബ്ദുൽ റഹിമാൻ ബാഫഖി തങ്ങൾ, ജില്ല ജനറൽ സെക്രട്ടറി ഡോ. എൻ ഇല്ല്യാസ് കുട്ടി നൈസാം സഖാഫി, അബ്ദുൽ വഹാബ് നഈമി, ഷഫീഖ് മുസ്ലിയാർ, എസ്.എസ്.എഫ് ജില്ല സെക്രട്ടറി ഷമീർ വടക്കേവിള, ജില്ല സെക്രട്ടറി ഹംസാസഖാഫി മണപ്പള്ളി, ഷമീർ ജൗഹരി തുടങ്ങിയവർ പങ്കെടുത്തു.