കൊല്ലം:കുണ്ടറയിൽ പൊലീസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി. പ്രതിയുടെ വീട്ടിലെത്തിയപ്പോഴാണ് പൊലീസിന് നേരെ പ്രതിയും വീട്ടുകാരും ആക്രമണം നടത്തിയത്. കുണ്ടറ പടപ്പക്കര ഫാത്തിമ ജംഗ്ഷനിൽ പ്രതിഭാ ഭവനത്തിൽ അബിൻ ചാൾസാണ് പൊലീസിനെ വെട്ടിച്ച് കടന്നത്.
മാവേലിക്കരയിൽ കൊലപാതക കേസിൽ ജാമ്യത്തിൽ നിൽക്കെ, പടപ്പക്കരയിലെ വധശ്രമകേസിൽ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന്റെ നീക്കം. പ്രതി വീട്ടിലുണ്ടെന്ന രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തി. അബിനെ പിടിച്ച് പുറത്തേക്കിറങ്ങിയപ്പോൾ അബിനും മാതാപിതാക്കളും ചേർന്ന് പൊലീസിനെ ആക്രമിക്കുകയായിരുന്നു.