കേരളം

kerala

ETV Bharat / state

മൃഗങ്ങൾക്ക് ഇവിടം സ്വർഗമാണ്: മൃഗസ്നേഹികൾക്ക് ആശ്വാസവും - veterinary hospital news

എക്‌സ്‌റേ യൂണിറ്റ് മുതൽ വലിയ ഡയാലിസിസ് യൂണിറ്റ് വരെയുള്ള അതി നൂതന സാങ്കേതിക വിദ്യയുടെ സേവനം ഇവിടുത്തെ പ്രത്യേകതയാണ്.

മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി  കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രം  ഗ്യാസ് അനസ്‌തേഷ്യ  എമർജൻസി ട്രോമ കെയർ  kollam multi speciality veterinary hospital  veterinary hospital news  കൊല്ലം മൃഗാശുപത്രി
കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രം

By

Published : Jun 22, 2020, 5:11 PM IST

Updated : Jun 22, 2020, 5:19 PM IST

കൊല്ലം: വീടുകളിൽ പരിപാലിച്ചു വളർത്തുന്ന മൃഗങ്ങൾക്കും പക്ഷികൾക്കും അതി വിശാലമായ ചികിത്സ സൗകര്യങ്ങളുള്ള മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി. മൃഗ സ്നേഹികളുടെയും കർഷകരുടെയും എക്കാലത്തെയും സ്വപ്നം സാക്ഷാത്കരിക്കുന്ന ഒരിടം. അതാണ് കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രം. 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗ ചികിത്സാ സംവിധാനം. എക്‌സ്‌റേ യൂണിറ്റ് മുതൽ വലിയ ഡയാലിസിസ് യൂണിറ്റ് വരെയുള്ള അതി നൂതന സാങ്കേതിക വിദ്യയുടെ സേവനം ഇവിടുത്തെ പ്രത്യേകതയാണ്.

മൃഗങ്ങൾക്ക് ഇവിടം സ്വർഗമാണ്: മൃഗസ്നേഹികൾക്ക് ആശ്വാസവും

പ്രതിമാസം വിവിധ സേവന മേഖലകളിലായി ഒരു ലക്ഷത്തോളം കർഷകരും മൃഗ സ്നേഹികളുമാണ് ഇവിടെ എത്തുന്നത്. ഒൻപത് ഡോക്ടർമാരും ഇരുപതോളം ജീവനക്കാരും ചേർന്നാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മൃഗ ചികിത്സ ഉൾപ്പടെയുള്ള ഒ.പി സേവനങ്ങൾ തികച്ചും സൗജന്യമാണ്. മാരകമായ പേവിഷബാധ ഉൾപ്പടെ മൃഗങ്ങൾക്ക് പകരാവുന്ന വൈറസ് രോഗബാധക്ക് എതിരെയുള്ള പ്രതിരോധ കുത്തിവെപ്പുകളും ഇവിടുണ്ട്.

വെറ്ററിനറി കേന്ദ്രത്തോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന എമർജൻസി ട്രോമ കെയർ യൂണിറ്റിനെ ആശ്രയിക്കുന്നവർ നിരവധി ആണ്. ഗ്യാസ് അനസ്‌തേഷ്യയും ഹീമോ ഡയാലിസിസ് അടങ്ങുന്ന അതി നൂതന സർജറി വിഭാഗം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. രജിസ്റ്റർ ചെയ്ത അര മണിക്കൂറിനുളിൽ ലബോറട്ടറി നിരീക്ഷണങ്ങൾ പൂർത്തിയാക്കി ഫലം നൽകും. അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി മൃഗങ്ങൾക്കും മൃഗ സ്നേഹികൾക്കും ആശ്വാസമാകുകയാണ് കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രം.

Last Updated : Jun 22, 2020, 5:19 PM IST

ABOUT THE AUTHOR

...view details