കൊല്ലം:പണം ഒഴുക്കി സിപിഎമ്മും ബിജെപിയും തെരഞ്ഞെടുപ്പിനെ വരുതിയിലാക്കാൻ ശ്രമിക്കുന്നതായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കൊല്ലത്തെ നീരാവിൽ യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്‌ണയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ പ്രശ്‌നങ്ങൾ നേരിട്ട് കേട്ട് അതിനുള്ള പരിഹാരങ്ങൾ ഉൾപ്പെടുത്തിയ ജനകീയ പ്രകടന പത്രികയാണ് യുഡിഎഫ് മുന്നോട്ട് വയ്ക്കുന്നത്. ഇതു പൂർണമായും യുഡിഎഫ് നടപ്പിലാക്കും.
തെരഞ്ഞെടുപ്പിനെ വരുതിയിലാക്കാൻ സിപിഎമ്മും ബിജെപിയും പണം ഒഴുക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - സിപിഎമ്മും ബിജെപിയും പണം ഒഴുക്കുന്നു
ജനകീയ പ്രശ്‌നങ്ങൾ നേരിട്ട് കേട്ട് അതിനുള്ള പരിഹാരങ്ങൾ ഉൾപ്പെടുത്തിയ ജനകീയ പ്രകടന പത്രികയാണ് യുഡിഎഫ് മുന്നോട്ട് വയ്ക്കുന്നതെന്നും ഇതു പൂർണമായും യുഡിഎഫ് നടപ്പിലാക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു
തെരഞ്ഞെടുപ്പിനെ വരുതിയിലാക്കാൻ സിപിഎമ്മും ബിജെപിയും പണം ഒഴുക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രൻ
കടൽ കടലിന്‍റെ മക്കൾക്ക് എന്ന മുദ്രാവാക്യത്തോടെ മത്സ്യമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നും പെൻഷൻ കമ്മിഷൻ രൂപീക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌ത്രീകൾക്ക് പരിഗണന നൽകുന്ന പ്രകടന പത്രികയാണ് യുഡിഎഫ് മുന്നോട്ട് വയ്ക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
Last Updated : Mar 22, 2021, 11:55 AM IST