കേരളം

kerala

ETV Bharat / state

വികസന കാര്യത്തിൽ മുകേഷ് ഒന്നാമനാണെന്ന് ആർ.രാമചന്ദ്രൻ എം.എൽ.എ - മുകേഷ് എംഎൽഎ

കൊല്ലം എംഎൽഎ എം.മുകേഷ് പുറത്തിറക്കിയ 'കൊല്ലത്തെ ജനങ്ങളോടൊപ്പം കഴിഞ്ഞ അഞ്ച് വർഷം' എന്ന കലണ്ടർ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

mukesh mla release his development calendar  കൊല്ലം  കൊല്ലം വാർത്തകൾ  എൽഡിഎഫ് സർക്കാർ  മുകേഷ്  മുകേഷ് എംഎൽഎ  എംഎൽഎ വാർത്തകൾ
വികസന കാര്യത്തിൽ മുകേഷ് ഒന്നാമനാണെന്ന് ആർ.രാമചന്ദ്രൻ എം.എൽ.എ

By

Published : Jan 1, 2021, 3:25 PM IST

Updated : Jan 1, 2021, 3:51 PM IST

കൊല്ലം: വികസന കാര്യത്തിൽ കൊല്ലം എംഎൽഎ എം.മുകേഷ് ഒന്നാമനാണെന്ന് ആർ.രാമചന്ദ്രൻ എം.എൽ.എ. നന്മയുടെ വികസനമാണ് മുകേഷിന് പറയാനുള്ളത്. മുകേഷ് എം.എൽ.എ.യുടെ വികസന പ്രവർത്തനം അടയാളപ്പെടുത്തുന്ന കലണ്ടർ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ 'കൊല്ലത്തെ ജനങ്ങളോടൊപ്പം കഴിഞ്ഞ അഞ്ച് വർഷം' എന്ന പേരിൽ പുറത്തിറക്കിയ കലണ്ടർ പ്രകാശനം ചെയ്തു. നന്മയുടെ വികസനം കാഴ്ചവയ്ക്കാൻ മുകേഷിന് കഴിഞ്ഞിട്ടുണ്ടെന്ന് ആർ.രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു.

വികസന കാര്യത്തിൽ മുകേഷ് ഒന്നാമനാണെന്ന് ആർ.രാമചന്ദ്രൻ എം.എൽ.എ

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഓരോ വർഷവും മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ള വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനായി എം.എൽ.എ സുവനീർ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി കഴിഞ്ഞ രണ്ട് വർഷമായി കൊല്ലം നിയമസഭാ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച കലണ്ടറാണ് പുറത്തിറക്കുന്നത്. ചടങ്ങിൽ സി.പി.എം. ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം.കെ.വരദരാജൻ, മേയർ. പ്രസന്ന ഏണസ്റ്റ്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എക്സ്. ഏണസ്റ്റ്, ഇക്ബാൽ എന്നിവർ പങ്കെടുത്തു. കലാകാരനെന്ന നിലയിലും കൊല്ലം എംഎൽഎ എന്ന നിലയിലും മണ്ഡലത്തിലെ ജനങ്ങൾ നൽകിവരുന്ന അകമഴിഞ്ഞ പിന്തുണയ്ക്ക് മുകേഷ് നന്ദി പറഞ്ഞു.

മണ്ഡലത്തിലെ ജനങ്ങൾ നൽകിവരുന്ന അകമഴിഞ്ഞ പിന്തുണയ്ക്ക് മുകേഷ് നന്ദി പറഞ്ഞു
Last Updated : Jan 1, 2021, 3:51 PM IST

ABOUT THE AUTHOR

...view details