കൊല്ലം: മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ഐഎസ്ഒ പ്രഖ്യാപനവും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. കാര്‍ഷിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന നിസ്‌തുലമായ പ്രവര്‍ത്തനങ്ങളുടെ സാക്ഷ്യപത്രമാണ് ഐഎസ്ഒ നേട്ടമെന്ന് അവർ പറഞ്ഞു. സര്‍ക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾ സാധാരണക്കാരില്‍ എത്തിക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്ഥാനം ഏറെ വലുതാണെന്ന് മന്ത്രി കൂട്ടിചേർത്തു.
ഐഎസ്ഒ നിറവിൽ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് - Mughahthala Block Panchayat news
മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഐഎസ്ഒ പ്രഖ്യാപനം നടത്തി. സാധാരണക്കാരില്‍ വികസന പ്രവർത്തനങ്ങൾ എത്തിക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്ഥാനം ഏറെ വലുതാണെന്ന് മന്ത്രി പറഞ്ഞു

മേഴ്‌സിക്കുട്ടിയമ്മ
പൗരാവകാശ രേഖ പ്രകാശനം എം. നൗഷാദ് എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. രാജീവ് അധ്യക്ഷത വഹിച്ചു. പദ്ധതികളുടെ ഭാഗമായി ഭിന്നശേഷിക്കാർക്കുള്ള സ്കൂട്ടറുകളുടെ വിതരണം, ഓട്ടോറിക്ഷാ വിതരണം, പഠനമുറികളുടെ താക്കോല്‍ദാനം, ഉന്നത വിജയം നേടിയവ വിദ്യാര്‍ഥികളെ ആദരിക്കല്‍ എന്നിവയും സംഘടിപ്പിച്ചു.