കൊല്ലം: കുണ്ടറയിൽ മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ചുകൊന്നു. പുത്തൂര്‍ തെക്കുമ്പുറം സ്വദേശി ഡോ. ബബുലുവിന്‍റെ മകള്‍ അനൂപയാണ് മരിച്ചത്. സംഭവത്തിൽ ബബുലുവിന്‍റെ ഭാര്യ ദിവ്യ (25)യെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തു. ദിവ്യയുടെ കാഞ്ഞിരകോട് മായംകോടുള്ള വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. വൈകിട്ട് വീട്ടിലെത്തിയെ ദിവ്യയുടെ അച്ഛന്‍ ജോണി സെബാസ്റ്റ്യന്‍ വാതില്‍തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ദിവ്യ തയാറായില്ല. ഒടുവിൽ വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ ദിവ്യയുടെ പെരുമാറ്റത്തിൽ സംശയം ജോണി കുഞ്ഞിനെ എടുത്തു പരിശോധിച്ചപ്പോള്‍ അനക്കമുണ്ടായിരുന്നില്ല. ഉടന്‍തന്നെ കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കൊല്ലത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ചു കൊന്നു - കൊല്ലത്ത് അമ്മ കുഞ്ഞിനെ കൊന്നു
പ്രസവത്തെത്തുടര്‍ന്ന് അമ്മ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു
പ്രസവത്തെ തുടര്‍ന്ന് ദിവ്യ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. കുഞ്ഞിന്‍റെ നൂലുകെട്ടു ദിവസം ദിവ്യ കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു. സംഭവ സമയം ദിവ്യയും കുഞ്ഞും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ കുഞ്ഞിന്‍റെ സംരക്ഷണത്തിന് ഒരു സ്ത്രീയെ ജോലിക്കായി നിർത്തിയിരുന്നെങ്കിലും തന്‍റെ അസുഖം മാറിയെന്നും ഇനി സഹായിയെ ഒഴിവാക്കണമെന്നുമുള്ള ദിവ്യയുടെ അഭ്യര്‍ഥന മാനിച്ച് ആഴ്ചകള്‍ക്കുമുമ്പ് സ്ത്രീയെ പറഞ്ഞുവിട്ടിരുന്നതായും ബന്ധുക്കൾ പറഞ്ഞു. കുഞ്ഞിന്‍റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.