കേരളം

kerala

ETV Bharat / state

കൊല്ലത്ത് സദാചാര ഗുണ്ടായിസം; അഞ്ചംഗ സംഘം ദമ്പതികളെ ആക്രമിച്ചു - moral policing in kollam

നിര്‍ത്തിയിട്ടിരുന്ന കാറിന് സമീപമെത്തിയവര്‍ മുളവന സ്വദേശികളായ യുവ ദമ്പതികളെ സദാചാര പൊലീസ് ചമഞ്ഞ് വളയുകയും ആക്രമിക്കുകയും ചെയ്‌തു. യുവതിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്‌ത ഭര്‍ത്താവിനെ സംഘം ആക്രമിച്ചു.

കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം  moral policing in kollam  moral policing kollam
കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം

By

Published : Dec 25, 2019, 10:19 AM IST

Updated : Dec 25, 2019, 10:39 AM IST

കൊല്ലം: കാറിലെത്തിയ ദമ്പതികളെ അഞ്ചംഗ സംഘം ആക്രമിച്ചു. ദമ്പതികളും സുഹൃത്തുക്കളുമടക്കം നാല് പേരാണ് കാറിലുണ്ടായിരുന്നത്. കുണ്ടറ മുളവന സ്വദേശികളാണ് ആക്രമണത്തിനിരയായത്. ശക്തികുളങ്ങര സ്വദേശികളായ സുനി, കണ്ണൻ കാവനാട് സ്വദേശി വിജയലാൽ എന്നിവർ അറസ്റ്റിൽ. ഇന്നലെ രാത്രി 9.45 നാണ് സംഭവം.

കൊല്ലത്ത് സദാചാര ഗുണ്ടായിസം; അഞ്ചംഗ സംഘം ദമ്പതികളെ ആക്രമിച്ചു

സുഹൃത്തിന്‍റെ പക്കല്‍ നിന്ന് ബാഗ് വാങ്ങി കൊച്ചിയിലേക്ക് പോകാനായി എത്തിയപ്പോഴാണ് കാവനാട് ആല്‍ത്തറമൂടില്‍ വെച്ച് കാര്‍ കേടായത്. നിര്‍ത്തിയിട്ടിരുന്ന കാറിന് സമീപമെത്തിയവര്‍ മുളവന സ്വദേശികളായ യുവ ദമ്പതികളെ സദാചാര പൊലീസ് ചമഞ്ഞ് വളയുകയും ആക്രമിക്കുകയും ചെയ്‌തു. യുവതിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്‌ത ഭര്‍ത്താവിനെ സംഘം ആക്രമിച്ചു. യുവതിയേയും സംഘം കടന്നു പിടിച്ചു. കാറിലുണ്ടായിരുന്ന ഇടുപ്പിനു താഴെ തളര്‍ന്ന യുവാവിനേയും സദാചാര ഗുണ്ടകള്‍ മര്‍ദ്ദിച്ചു. സംഭവം കണ്ടു വന്ന ഓട്ടോ തൊഴിലാളി ശക്തികുളങ്ങര പൊലീസിനെ അറിയിച്ചു. കൂടുതല്‍ പൊലീസെത്തി സദാചാര ഗുണ്ടകളെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. അക്രമിച്ച സംഘത്തില്‍ അഞ്ച് പേരുണ്ടെന്നാണ് ദമ്പതികളുടെ മൊഴി. എന്നാല്‍ മൂന്നു പേര്‍ മാത്രമാണ് പിടിയിലായത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Last Updated : Dec 25, 2019, 10:39 AM IST

ABOUT THE AUTHOR

...view details