കൊല്ലം: പതിവ് തെറ്റിയില്ല ഇക്കുറിയും കൊല്ലം ശാസ്‌താംകോട്ടയിൽ വാനരന്മാർക്ക് ഓണസദ്യ നൽകി. മുതിർന്ന വാനരന്മാരായ സോമനും ,ശശിയണ്ണനും പുഷ്‌കരനുമായിരുന്നു ആദ്യ സദ്യ. തൂശനിലയില്‍ ചോറുവിളമ്പി പരിപ്പും പപ്പടവും അവിയലും തൊടുകറികളും പായസവുമായി വാനരന്മാരുടെ ഓണ സദ്യ കെങ്കേമമായി.
പതിവ് തെറ്റിയില്ല; ഓണസദ്യ കഴിക്കാന്‍ ഇക്കുറുയും അതിഥികളായി വാനരന്‍മാരെത്തി ഇലനിരത്തി വിഭവങ്ങള്‍ വിളമ്പി വാനരന്മാരെ വിളിക്കുകയാണ് പതിവ്. 101 കൂട്ടം കറികൾ വിളമ്പി വാനര ഭോജനശാലയിൽ സദ്യ തയ്യാറാക്കി വച്ചു. തമ്മിൽ തല്ലിയും കലഹിച്ചും വാനരൻമാർ സദ്യ കഴിച്ചപ്പോൾ അത് കാഴ്ചക്കാർക്കും കൗതുകമായി.
ശാസ്‌താംകോട്ടയിലെ ക്ഷേത്രക്കുരങ്ങുകള്‍ക്ക് ഭക്തജനങ്ങളുടെ വകയായി ഉത്രാടത്തിനു തിരുവോണത്തിനും നല്‍കുന്ന ഓണസദ്യ പ്രസിദ്ധമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശാസ്‌താംകോട്ട ശ്രീ ധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ വർഷങ്ങളായി നടക്കുന്ന ചടങ്ങാണ് വാനര സദ്യ.
അതേസമയം, ക്ഷേത്ര കുരങ്ങന്മാരുടെ നിയമങ്ങൾ പാലിക്കാത്ത കുരങ്ങന്മാർക്ക് അവർ തന്നെ ഭ്രഷ്‌ട് കൽപ്പിച്ചതോടെ പുറത്താക്കപ്പെട്ട ചന്തകുരങ്ങന്മാർ ചേർന്ന് മറ്റൊരു സംഘം രൂപീകരിച്ചു. ഈ രണ്ട് സംഘങ്ങൾ തമ്മിൽ സംഘടനം പതിവാണ്. വിവേചനമില്ലാതെ ചന്തകുരങ്ങന്മാർക്കും ഓണസദ്യ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.