കൊല്ലം: സംസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ ഉടന്‍ തുടങ്ങുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. എക്‌സ്‌റേ മെഷീന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ മൊബൈല്‍ വെറ്ററിനറി വാഹനത്തില്‍ ഉണ്ടാകും. ഡോക്‌ടര്‍, അസിസ്റ്റന്‍റ്, ഡ്രൈവര്‍ എന്നിവരുടെ സേവനം ഏതു സമയത്തും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ക്ഷീരമേഖലയിലെ സ്വയംപര്യാപ്‌തതയാണ് സര്‍ക്കാരിന്‍റെ മുന്‍ഗണനയിലുള്ളത്. ക്ഷീരഗ്രാമം നടപ്പിലാക്കുന്ന ജില്ലകളില്‍ ഗ്രാമശ്രീ പോര്‍ട്ടല്‍ ആരംഭിച്ച് കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ അനായാസം ലഭ്യമാക്കുകയാണ്.