കൊല്ലം:കൊട്ടാരക്കരയില്‍ മൊബൈല്‍ മോഷണക്കേസില്‍ ഒരാള്‍ പിടിയില്‍. കൊല്ലം റേഡിയോമുക്ക് സ്വദേശിയായ പ്രിജിത്താണ് ശൂരനാട് പൊലീസിന്‍റെ പിടിയിലായത്. പതാരത്തുള്ള സ്വകാര്യ മാര്‍ബിള്‍ സ്ഥാപനത്തിലെ ജീവനക്കാരന്‍റെ മൊബൈലാണ് ഇയാള്‍ മോഷ്‌ടിച്ചത്.
കൊട്ടാരക്കരയില്‍ മൊബൈല്‍ മോഷ്‌ടാവ് പിടിയില്‍ - Mobile thief
കൊല്ലം റേഡിയോമുക്ക് സ്വദേശിയായ പ്രിജിത്താണ് പിടിയിലായത്.
കൊട്ടാരക്കരയില്‍ മൊബൈല്‍ മോഷ്‌ടാവ് പിടിയില്‍
ഇയാള്‍ മൊബൈയില്‍ മോഷ്‌ടിക്കുന്ന ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. മോഷ്‌ടിച്ച ഫോണ്‍ അടൂരിലെ ഒരു സ്വകാര്യ മൊബൈല്‍ ഷോപ്പില്‍ വിറ്റതായും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. കഞ്ചാവ് കേസുള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ പ്രിജിത്തെന്നും പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.