കൊല്ലം: മാണി സി കാപ്പനെ സഹർഷം സ്വാഗതം ചെയ്യുകയാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. അദ്ദേഹത്തിന്‍റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂട്ടായ ചർച്ചകളിലൂടെ തീരുമാനിക്കുമെന്നും എം എം ഹസ്സൻ പറഞ്ഞു . ഇടതുമുന്നണി നടത്തുവാൻ പോകുന്ന യാത്രയ്ക്കു വികസന മുന്നേറ്റ യാത്ര എന്നല്ല അഴിമതി മുന്നേറ്റ യാത്ര എന്നാണ് പേര് ഇടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് എംഎം ഹസ്സൻ - യുഡിഎഫ് കൺവീനർ എം എം ഹസ്സൻ
ഇടതുമുന്നണി നടത്തുവാൻ പോകുന്ന യാത്രയ്ക്കു വികസന മുന്നേറ്റ യാത്ര എന്നല്ല അഴിമതി മുന്നേറ്റ യാത്ര എന്നാണ് പേര് ഇടേണ്ടതെന്നും എം എം ഹസ്സൻ കൊല്ലത്ത് പറഞ്ഞു.
മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് എംഎം ഹസ്സൻ
ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനം രാഹുൽ ഗാന്ധി ഈ മാസം 23 ന് ഉദ്ഘാടനം ചെയ്യും. ശംഖുമുഖത്ത് ബഹുജന റാലിയോടെയാണ് സമാപന സമ്മേളനം നടക്കുകയെന്നും രാഹുൽ ഗാന്ധി എത്തുന്നതോടെ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കു തുടക്കമാകുമെന്നും എംഎം ഹസ്സൻ പറഞ്ഞു. കൊല്ലത്ത് യുഡിഎഫ് ജില്ലാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന അദ്ദേഹം.
Last Updated : Feb 13, 2021, 5:24 PM IST