കൊല്ലം:തെരഞ്ഞെടുപ്പിൽ എൽഡിഎഫിനായി ഉദ്യോഗസ്ഥ ലോബി പ്രവര്‍ത്തിക്കുന്നുവെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. 80 വയസിന് മുകളിൽ പ്രായമുള്ളവർക്കായി നടന്ന വോട്ടിങ്ങിൽ വ്യാപക പരാതിയുണ്ട്. യുഡിഎഫ് സ്ഥാനാർഥി പിസി വിഷ്ണുനാഥിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കേരളപുരം നാല് മുക്കിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ എൽഡിഎഫിനായി ഉദ്യോഗസ്ഥ ലോബിയെന്ന് എംഎം ഹസന്‍ - യുഡിഎഫ് കൺവീനർ
യുഡിഎഫ് സ്ഥാനാർഥി പി.സി വിഷ്ണുനാഥിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു വിമര്‍ശനം.
![തെരഞ്ഞെടുപ്പില്‍ എൽഡിഎഫിനായി ഉദ്യോഗസ്ഥ ലോബിയെന്ന് എംഎം ഹസന്‍ MM Hasan says Marxist party and double vote are twins MM Hasan against യുഡിഎഫ് കൺവീനർ എംഎം ഹസൻ കൊല്ലത്ത്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11265758-thumbnail-3x2-ad.jpg)
മാർക്സിസ്റ്റ് പാർട്ടിയും ഇരട്ടവോട്ടും ഇരട്ടകുട്ടികളാണെന്ന് എംഎം ഹസൻ
കേരളം മുഴുവൻ വിറ്റുതുലച്ച പിണറായി സർക്കാർ കടലും വിറ്റു. അതിന് നേതൃത്വം നൽകിയത് കുണ്ടറയിലെ എൽഡിഎഫ് സ്ഥാനാർഥി മേഴ്‌സിക്കുട്ടിയമ്മയാണ്. ഭക്ഷ്യ സുരക്ഷാനിയമവും സൗജന്യറേഷനും ഒട്ടനവധി ജനക്ഷേമ പദ്ധതികളും നടപ്പാക്കിയ യുഡിഎഫ് സർക്കാരിനെ അന്നം മുടക്കികൾ എന്ന് പറയാൻ പിണറായിക്ക് ഒരവകാശവുമില്ല. സ്‌കൂൾ കുട്ടികളുടെ ഭക്ഷ്യധാന്യങ്ങൾ പൂഴ്ത്തിവച്ചവരാണ് എൽഡിഎഫ് സർക്കാരെന്നും അദ്ദേഹം ആരോപിച്ചു.
മാർക്സിസ്റ്റ് പാർട്ടിയും ഇരട്ടവോട്ടും ഇരട്ടകുട്ടികളാണെന്ന് എംഎം ഹസൻ