കേരളം

kerala

ETV Bharat / state

ഉത്തരപേപ്പർ നഷ്‌ടമായ സംഭവം; റിസൾട്ട് സംബന്ധിച്ച തീരുമാനം ഇന്ന് - ഹയർ സെക്കൻഡറി പരീക്ഷാഫലം

ജൂലൈ 10ന് പരീക്ഷാഫലം വരാനിരിക്കെ ഉത്തരക്കടലാസുകൾ കണ്ടെത്തി മൂല്യനിർണയം നടത്തി റിസൾട്ട് പ്രസിദ്ധീകരിക്കുക അസാധ്യമാണ്. അതുകൊണ്ട് തന്നെ എല്ലാവർക്കും മാർക്ക് നൽകി പാസാക്കാൻ തീരുമാനമെടുത്താൽ മാർക്ക് നൽകുന്നതിന്‍റെ മാനദണ്ഡങ്ങൾ അടക്കം ചർച്ചയാകും

kottarakkara muttara school  കൊട്ടാരക്കര മുട്ടറ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂൾ  ഉത്തരപേപ്പർ നഷ്‌ടമായ സംഭവം  ഹയർ സെക്കൻഡറി പരീക്ഷാഫലം  higher secondary results
മുട്ടറ

By

Published : Jul 6, 2020, 12:04 PM IST

കൊല്ലം: കൊട്ടാരക്കര മുട്ടറ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഉത്തരപേപ്പർ നഷ്‌ടമായ സംഭവത്തിൽ കുട്ടികളുടെ റിസൾട്ട് സംബന്ധിച്ച തീരുമാനം ഇന്ന്. വിദ്യാർഥികൾക്ക് മാർക്ക് നൽകി പരീക്ഷാ ബോർഡ് ഫലം പ്രസിദ്ധീകരിച്ചേക്കുമെന്നാണ് സൂചന.

മുട്ടറ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിലെ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കാണാതായത്. പാലക്കാടേയ്ക്ക് മൂല്യനിർണയത്തിനായി അയച്ച 61 പേപ്പറുകൾ തപാൽ വകുപ്പിന്‍റെ പക്കൽ നിന്നും നഷ്‌ടപ്പെടുകയായിരുന്നു. ഇതുവരെയും അവ കണ്ടെത്താൻ തപാൽ വകുപ്പിനായില്ല. ഈ സാഹചര്യത്തിലാണ് ഹയർ സെക്കൻഡറി ബോർഡ് തിങ്കളാഴ്‌ച ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നത്.

ജൂലൈ 10ന് പരീക്ഷാഫലം വരാനിരിക്കെ ഉത്തരക്കടലാസുകൾ കണ്ടെത്തി മൂല്യനിർണയം നടത്തി റിസൾട്ട് പ്രസിദ്ധീകരിക്കുക അസാധ്യമാണ്. അതുകൊണ്ട് തന്നെ എല്ലാവർക്കും മാർക്ക് നൽകി പാസാക്കാൻ തീരുമാനമെടുത്താൽ മാർക്ക് നൽകുന്നതിന്‍റെ മാനദണ്ഡങ്ങൾ അടക്കം ചർച്ചയാകും. അതേസമയം, ഉത്തരക്കടലാസുകൾ നഷ്‌ടമായ സംഭവത്തിൽ തപാൽ വകുപ്പിനും സ്‌കൂളിനുമെതിരെ പ്രതിഷേധം ശക്തമാണ്.

ABOUT THE AUTHOR

...view details