കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയിവിളമുറിയിൽ തോട്ടിൻകര വീട്ടിൽ ജാലലുദ്ദീൻകുഞ്ഞ് മകൻ കഹാർ (29) ആണ് പൊലീസ് പിടിയിലായത്.
പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കഴിഞ്ഞ ഫെബ്രുവരി അവസാന വാരം ഇയാളുടെ പാവുമ്പായുളള ബന്ധു വീട്ടിലെത്തിച്ചായിരുന്നു പീഡനം. തുടർന്ന് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തിയും പലതവണ പീഡിപ്പിച്ചു. ശാരീരിക അസ്വസ്ഥകളെ തുടർന്ന് പെൺകുട്ടി കരുനാഗപ്പളളി താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലും ചികിത്സ തേടി.