കൊല്ലം: അഞ്ചലിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി പൊലീസ് പിടിയിലായി. തിരുവനന്തപുരം പാലോട് സ്വദേശി ബിനുവാണ് അഞ്ചൽ പൊലീസിന്‍റെ പിടിയിലായത്. കുട്ടിയുടെ അമ്മയുടെ സുഹൃത്തായ ബിനു പെണ്‍കുട്ടിയെ വീട്ടിലും വാഹനത്തിലും പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്സോ നിയമം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍റ് ചെയ്തു.
അഞ്ചലിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍ - Binu hails from Palode, Thiruvananthapuram
കുട്ടിയുടെ അമ്മയുടെ സുഹൃത്തായ ബിനു പെണ്‍കുട്ടിയെ വീട്ടിലും വാഹനത്തിലും പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്
കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ കാര്യത്തില്‍ മതിയായ ശ്രദ്ധ പുലര്‍ത്താതിരുന്ന അമ്മക്കെതിരെ നാട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ സംരക്ഷണത്തിലാക്കി.ചൈല്‍ഡ് ലൈന്‍ അധികൃതർ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്.
ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദേശപ്രകാരം അഞ്ചല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തത് അറിഞ്ഞതോടെ ബിനു ഒളിവില്‍ പോവുകയായിരുന്നു. ഇയാളെ പിടികൂടാന്‍ പലതവണ അഞ്ചല്‍ പോലീസ് ശ്രമിച്ചുവെങ്കിലും നടന്നിരുന്നില്ല. കിളിമാനൂരില്‍ നിന്ന് പിടികൂടുമെന്ന് ഉറപ്പായതോടെ പൊലീസിന് നേരെ പട്ടികളെ അഴിച്ചുവിട്ട ശേഷം ബിനു രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് ബിനുവിനെ പിടികൂടാന്‍ അഞ്ചല്‍ പൊലീസ് പ്രത്യേക സംഘത്തെ തീരുമാനിച്ചത്. ഈ സംഘം കഴിഞ്ഞ ദിവസം കൊല്ലം മീയന്നൂരില്‍ നിന്ന് പ്രതിയെ തന്ത്രപരമായി പിടികൂടുകയായിരുന്നു. ബിനുവിനെതിരെ നിരവധി കേസുകളാണ് നിലവിലുള്ളത്.