കൊല്ലം: വീട്ടിൽ അതിക്രമിച്ചുകയറി 12 വയസുകാരിയെ മർദിച്ച് പരിക്കേൽപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ പിടിയില്‍. പാറങ്കോട് ഞാറക്കാട് കോളനിയിലെ വൈകുണ്‌ഠം ശശി എന്ന ശശിധരനാണ് (53) അറസ്റ്റിലായത്. പൂയപ്പള്ളി പൊലീസിന്‍റെതാണ് നടപടി.
ബാലികയെ അസഭ്യം പറഞ്ഞ് വീട്ടില്‍ കയറി മര്‍ദിച്ചു; മധ്യവയസ്‌കന്‍ പിടിയില്‍ - ഞാറക്കാട്
12കാരിയെ അസഭ്യം പറഞ്ഞ് വീട്ടില്‍ കയറി മര്‍ദിച്ച കേസില്‍ കൊല്ലം ഞാറക്കാട് സ്വദേശിയായ മധ്യവയസ്‌കനാണ് പിടിയിലായത്
ഡിസംബര്‍ 20ന് വൈകിട്ട് നാലുമണിയോടെയാണ് കേസിനാസ്‌പദമായ സംഭവം. പ്രതിയുടെ വീടിന് സമീപത്ത് താമസിക്കുന്ന പെൺകുട്ടി മുറ്റത്ത് ചെടി നനച്ച് കൊണ്ടിരിക്കവെ അസഭ്യം പറഞ്ഞ് അടുത്തേക്കുവന്നു. ശേഷം, വീട്ടിലേക്ക് കയറിപ്പോയ പെൺകുട്ടിയെ പിന്തുടർന്ന് മർദിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അറസ്റ്റുചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. അബ്‌കാരി കേസിലെ പ്രതിയാണ് ശശി. ഇയാളെ അന്വേഷിച്ച് എക്സൈസ് സംഘമെത്തിയപ്പോൾ വീട് കാണിച്ചുകൊടുത്തുവെന്ന കാരണം പറഞ്ഞ് പ്രതിയും പെൺകുട്ടിയുടെ കുടുംബവും ശത്രുതയിലാണ്. ഇതാണ് ബാലികയെ മർദിക്കാൻ കാരണമെന്നും കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിൽ പറയുന്നു.