കേരളം

kerala

ETV Bharat / state

കോടിയേരിയുടെ സാമ്പത്തിക പുരോഗതി അവിശ്വസനീയമെന്ന് വി. മുരളീധരൻ - കളപ്പണക്കാർക്കെതിരെ കേന്ദ്ര ഗവൺമെൻ്റ്

അധ്വാനിക്കുന്നവരുടെ പാർട്ടി എന്ന സി.പി.ഐ(എം.)ൻ്റെ മുഖംമൂടി അഴിഞ്ഞു വീണ സാഹചര്യത്തിൽ തദ്ദേശതെരഞ്ഞെടുപ്പ് കേരള രാഷ്‌ട്രീയത്തിൽ വലിയ വഴിത്തിരിവാകുമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.

കോടിയേരി  വി. മുരളീധരൻ  Minister V Muraleedharan  Kodiyeri  കൊല്ലം  കളപ്പണക്കാർക്കെതിരെ കേന്ദ്ര ഗവൺമെൻ്റ്  കേന്ദ്ര സഹമന്ത്രി
കോടിയേരിയുടെ സാമ്പത്തിക പുരോഗതി അവിശ്വസനീയമെന്ന് വി. മുരളീധരൻ

By

Published : Nov 7, 2020, 11:22 AM IST

കൊല്ലം: കളപ്പണക്കാർക്കെതിരെ കേന്ദ്ര ഗവൺമെൻ്റ് കൈക്കൊണ്ടുവരുന്ന ധീരമായ നടപടികളുടെ ഗുണം കേരളസമൂഹവും കണ്ടുതുടങ്ങിയെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. പാർട്ടി പ്രവർത്തകൻ മാത്രമായിരുന്ന കോടിയേരിയുടെയും കുടുംബാംഗങ്ങങ്ങളുടെയും സാമ്പത്തിക പുരോഗതി അവിശ്വസനീയമാണ്. സ്‌പീക്കറും, ബാലാവകാശ കമ്മിഷനും പദവിയുടെ മഹത്വം മറന്നുള്ള നിലപാടുകളാണ് കൈക്കൊണ്ടതെന്നും മുരളീധരൻ ആരോപിച്ചു. അധ്വാനിക്കുന്നവരുടെ പാർട്ടി എന്ന സി.പി.ഐ(എം.)ൻ്റെ മുഖംമൂടി അഴിഞ്ഞു വീണ സാഹചര്യത്തിൽ തദ്ദേശതെരഞ്ഞെടുപ്പ് കേരള രാഷ്‌ട്രീയത്തിൽ വലിയ വഴിത്തിരിവാകുമെന്നും മുരളീധരൻ പറഞ്ഞു. ബി.ജെ.പി ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രവർത്തകസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോടിയേരിയുടെ സാമ്പത്തിക പുരോഗതി അവിശ്വസനീയമെന്ന് വി. മുരളീധരൻ

ABOUT THE AUTHOR

...view details