കേരളം

kerala

ETV Bharat / state

സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനെതിരെ വിവാദ പരമാര്‍ശവുമായി മന്ത്രി എം.എം മണി - mm mani against constitutional bench news

'ശബരിമല യുവതി പ്രവേശന വിധിയിലെ പുന:പരിശോധന ഹര്‍ജികളില്‍ ഏഴംഗ ബഞ്ച് എന്നാ ഉണ്ടാക്കുമെന്ന് ഒരു ഉറപ്പുമില്ലെന്നായിരുന്നു' മന്ത്രിയുടെ പരാമര്‍ശം.

സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്  ശബരിമല പുന:പരിശോധന ഹര്‍ജി  minister mm mani on supreme court  mm mani against constitutional bench news  sabarimala mm mani responds
എം.എം മണി

By

Published : Nov 27, 2019, 3:00 PM IST

Updated : Nov 27, 2019, 3:34 PM IST

കൊല്ലം: സുപ്രീംകോടതി ഭരണഘടന ബഞ്ചിനെതിരെ വിവാദ പരാമർശവുമായി മന്ത്രി എം.എം മണി. "ശബരിമല യുവതി പ്രവേശന വിധിയിലെ പുന:പരിശോധന ഹര്‍ജികള്‍ ഏഴംഗ ബഞ്ചിന് വിട്ടിരിക്കുകയാണെന്നും അവര്‍ ഇനി എന്നാ ഉണ്ടാക്കുമെന്ന് ഒരു ഉറപ്പുമില്ലെന്നും" മന്ത്രി പറഞ്ഞു.

സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനെതിരെ വിവാദ പരമാര്‍ശവുമായി മന്ത്രി എം.എം മണി

ആദ്യം വിധി പറഞ്ഞ ഒരു ജഡ്ജി മാത്രമാണ് സ്ത്രീ പ്രവേശനത്തെ എതിര്‍ത്തത്. ഇപ്പോള്‍ ഒരാള്‍കൂടി ചേര്‍ന്നതോടെ ശബരിമല കേസ് പരിഗണിച്ച ബഞ്ചിന് ഉറച്ച നിലപാടില്ല. അതുകൊണ്ടാണ് ഏഴംഗ ബഞ്ചിന് വിട്ടത്. ഏഴംഗ ബഞ്ച് എന്ത് നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയാം എന്നും മന്ത്രി പത്തനാപുരത്ത് പറഞ്ഞു. കേരള വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ സി.ഐ.ടി.യു സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Last Updated : Nov 27, 2019, 3:34 PM IST

ABOUT THE AUTHOR

...view details