കേരളം

kerala

ETV Bharat / state

വിദ്യാർത്ഥികൾ മാനവികതയുടെ കരുത്തുറ്റ സത്ത: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ - chandanathoppu govt. iti news

ചന്ദനത്തോപ്പ് ഗവ. ഐടിഐയില്‍ വിവിധ പരിപാടികളുടെ ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

ചന്ദനത്തോപ്പ് ഗവ. ഐടിഐ വാര്‍ത്ത തൊഴില്‍ മേള നടത്തി വാര്‍ത്ത chandanathoppu govt. iti news job fair was held news
ന്ത്രി മേഴ്‌സിക്കുട്ടിയമ്മ

By

Published : Feb 17, 2021, 4:40 AM IST

കൊല്ലം: മാനവികതയുടെ കരുത്തുറ്റ സത്തയാണ് വിദ്യാർത്ഥികളെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ചന്ദനത്തോപ്പ് ഗവ. ഐടിഐ കെട്ടിട സമുച്ചയം ശിലാസ്ഥാപനം, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്‌, സ്മാർട്ട്‌ ക്ലാസ് റൂമുകൾ, തൊഴിൽ മേള എന്നിവയുടെ ഉദ്ഘാടനവും കമ്പ്യൂട്ടർ ലാബിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാർത്ഥികള്‍ മാനവികതയുടെ കരുത്തുറ്റ സത്തയെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
കിഫ്‌ബി ധനസഹായത്തോടെ നാലു കോടി രൂപ ചെലവിൽ ആധുനിക നിലവാരത്തിലാണ് കെട്ടിട സമുച്ചയം നിർമിക്കുന്നത്. നിർമ്മാണം പൂർത്തിയായ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് 2.2 കോടി രൂപയും സ്മാർട്ട്‌ ക്ലാസ് റൂമുകൾക്ക് 23 ലക്ഷം രൂപയും ചെലവായി. പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 24 ലക്ഷം രൂപ ഉപയോഗിച്ച് കമ്പ്യൂട്ടർ ലാബ് നിർമ്മിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. തൊഴിൽ മേളയായ സ്‌പെക്ട്രം 2021ന്‍റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ചിറ്റുമല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് ജയദേവി മോഹൻ, വൈസ് പ്രസിഡന്‍റ് ബി ദിനേശ്, വ്യവസായിക പരിശീലന വകുപ്പ് ട്രെയിനിങ് ജോയിന്‍റ് ഡയറക്ടർ എം എസ്‌ നഹാസ്, കൊല്ലം തുടങ്ങിയവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details