കൊല്ലം: നിർമാണം പുനരാരംഭിച്ച അഞ്ചൽ ബൈപ്പാസ് മന്ത്രി കെ.രാജു സന്ദർശിച്ചു. 2002ൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ 18 വർഷങ്ങൾക്ക് ശേഷവും ഇഴഞ്ഞു നീങ്ങുകയാണെന്ന ആരോപണം ഉയരുന്നതിനിടയിലാണ് മന്ത്രി ഇടപെട്ട് രണ്ടാം ഘട്ട നിർമ്മാണത്തിന്‍റെ ഉദ്‌ഘാടനം നടത്തി പണികൾ പുനരാരംഭിച്ചത്. അഞ്ചൽ-ആയൂർ റോഡിൽ വട്ടമൺ പാലത്തിന് സമീപത്തുനിന്ന് ആരംഭിച്ച് അഞ്ചൽ-പുനലൂർ റോഡിൽ സെന്‍റ് ജോർജ് സ്‌കൂളിന് മുൻപിൽ അവസാനിക്കുന്ന തരത്തിലാണ് ബൈപ്പാസ് നിർമാണം പുരോഗമിക്കുന്നത്. 2.1 കിലോമീറ്റർ നീളവും 18 മീറ്റർ വീതിയുമുള്ള ബൈപ്പാസ് കുരിശിൻ മൂട് മുതൽ ഗണപതിയമ്പലം വരെയുള്ള റോഡിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ നിലയിലാണ്. റോഡ് ബലപ്പെടുത്തുന്ന പണികളും ടാറിംഗുമാണ് ഈ ഭാഗത്ത് ശേഷിക്കുന്നത്.
ബൈപ്പാസ് കാണാൻ മന്ത്രിയെത്തി: നിർമാണത്തിന് വേഗം കൂട്ടാൻ നിർദ്ദേശം
റോഡ് നിർമാണ പ്രവർത്തനങ്ങൾക്കായി 83 കോടി രൂപ കിഫ്‌ബി ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ടന്ന് മന്ത്രി പറഞ്ഞു.
റോഡ് നിർമാണ പ്രവർത്തനങ്ങൾക്കായി 83 കോടി രൂപ കിഫ്‌ബി ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ടന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഗണപതി ക്ഷേത്രം മുതൽ പനയഞ്ചേരി റോഡിലേക്ക് ബൈപ്പാസ് ബന്ധിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒന്നര വർഷത്തിനകം ബൈപ്പാസിന്‍റെ നിർമാണം പൂർത്തിയാക്കുമെന്നാണ് മന്ത്രിയായി അധികാരമേറ്റ സമയത്ത് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ ഇതുവരെയും പണി പൂർത്തിയായിട്ടില്ല. പഞ്ചായത്ത് പ്രസിഡന്‍റ് എസ്.ബൈജു, ജില്ലാ പഞ്ചായത്തംഗം അംബിക കുമാരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയോടെപ്പം ബൈപ്പാസ് സന്ദർശിച്ചു.