കൊല്ലം: കുണ്ടറയിൽ കിണര്‍ കുഴിക്കുന്നതിനിടെ അപകടത്തില്‍പെട്ട് മരിച്ച തെഴിലാളികളുടെ കുടുംബങ്ങൾക്ക് സഹായം എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. വിഷയം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മരണപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
കിണറിലെ കുരുക്ക്
ജൂലൈ 15നാണ് കുണ്ടറയിൽ കിണർ കുഴിക്കുന്നതിനിടെ നാല് തൊഴിലാളികൾ അപകടത്തിൽപെട്ട് മരിച്ചത്. കുണ്ടറ സ്വദേശികളായ രാജന്‍, സോമരാജന്‍, ശിവപ്രസാദ്, മനോജ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍പെട്ടവരെ പുറത്തെത്തിക്കുന്നതിനിടെ ഒരു ഫയര്‍ഫോഴ്സ് ഉദ്യേഗസ്ഥനും കുഴഞ്ഞുവീണിരുന്നു.
മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സഹായമെത്തിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്‌ണൻ നിർമാണത്തിലിരുന്ന വീടിനോട് ചേർന്നു കുഴിച്ച കിണറില്‍ ആദ്യം രണ്ട് തൊഴിലാളികളാണ് ഇറങ്ങിയത്. ഇവര്‍ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് രക്ഷിക്കാനായി ഇറങ്ങിയതാണ് മറ്റു തൊഴിലാളികള്‍. കിണറിലിറങ്ങിയ നാലു തൊഴിലാളികളും ശ്വാസം കിട്ടാതെ കിണറില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
മന്ത്രി കെ രാധാകൃഷ്ണനോടൊപ്പം പി.സി. വിഷ്ണുനാഥ് എംഎൽഎ, സിപിഎം ജില്ല സെക്രട്ടറി എസ്. സുദേവൻ, കുണ്ടറ ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ തുടങ്ങിയവരും മരണപ്പെട്ടവരുടെ വീട് സന്ദർശിച്ചു.
Read More:കുണ്ടറയില്‍ കിണർ കുഴിക്കുന്നതിനിടെ അപകടം; നാല് തൊഴിലാളികള്‍ മരിച്ചു