കേരളം

kerala

By

Published : Jan 26, 2022, 2:16 PM IST

ETV Bharat / state

'വികസനത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം'; മന്ത്രി ചിഞ്ചുറാണി

ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.

കൊല്ലത്ത് റിപ്പബ്ലിക് ദിന സന്ദേശവുമായി മന്ത്രി ചിഞ്ചുറാണി  കൊല്ലം റിപ്പബ്ലിക് ദിനാഘോഷം  ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം റിപ്പബ്ലിക് ദിന പരിപാടി  Minister J Chinchurani hoists the Republic Day flag in kollam  Minister J Chinchurani in kollam Republic Day celebration  റിപ്പബ്ലിക് ദിന പതാക ഉയര്‍ത്തി മന്ത്രി ജെ ചിഞ്ചുറാണി
'വികസനത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം'; കൊല്ലത്ത് റിപ്പബ്ലിക് ദിന സന്ദേശവുമായി മന്ത്രി ചിഞ്ചുറാണി

കൊല്ലം:അനാവശ്യ ഭീതിയും തെറ്റിദ്ധാരണയും പരത്തി വികസനത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം എന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.

'വികസനത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം'; കൊല്ലത്ത് റിപ്പബ്ലിക് ദിന സന്ദേശവുമായി മന്ത്രി ചിഞ്ചുറാണി

സമൂഹത്തിലെ ഏറ്റവും ദരിദ്രരായവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് പ്രധാനം. ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം എന്നിവ എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കുന്നതില്‍ രാജ്യത്തിന് മാതൃകയാകാന്‍ കഴിഞ്ഞ സംസ്ഥാനമാണ് കേരളം. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയും അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുകയുമാണ്. ഭാവിതലമുറയെ കണ്ടുള്ള വികസന കാഴ്‌ചപ്പാടാണ് സര്‍ക്കാരിന്‍റേത്.

ALSO READ: 'മതത്തിൻ്റെ പേരിൽ പ്രശ്‌നങ്ങളെ സമീപിക്കുന്നത് ശരിയല്ല'; കോഴിക്കോട് പതാകയുയര്‍ത്തി മന്ത്രി റിയാസ്

ലോകത്തിന് മാതൃകയായ ഭരണഘടനയാണ് നമ്മുടെ രാജ്യത്തിന്‍റെ കരുത്ത്. അതു സംരക്ഷിച്ച് ശിഥിലീകരണ ശക്തികള്‍ക്കെതിരെ പോരാടണം. ഭിന്നിപ്പിന്‍റെ ആശയങ്ങളും വെറുപ്പിന്‍റെ സന്ദേശവും പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കുകയും വേണം. സ്‌നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും മാനവികതയുടേയും സന്ദേശം ഉയര്‍ത്തിപ്പിടിക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു.

കൊവിഡ് മാനദണ്ഡ പ്രകാരം നടത്തിയ ചടങ്ങില്‍ വിവിധ പ്ലറ്റൂണുകള്‍ക്ക് എസ്.ഐമാരായ എ. നിസാര്‍, ഡാനിയല്‍, ഷാജി, കെ.എസ് ധന്യ, മഞ്ജു വി. നായര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രസന്നന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എസ്.പി.സി കേഡറ്റുകളുടെ പ്ലറ്റൂണും പങ്കെടുത്തു. ഹരിത ചട്ടം പാലിച്ചായിരുന്നു ചടങ്ങുകള്‍.

ABOUT THE AUTHOR

...view details