കൊല്ലം:നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് തോപ്പില്‍ കടവില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നീണ്ടകരയും ചെട്ടികുളങ്ങരയും കേന്ദ്രീകരിച്ച് ബോട്ടുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് സംഘടിച്ച് എത്തിയത്. പിരിഞ്ഞു പോകാനുള്ള നിര്‍ദേശം അവഗണിച്ചതോടെ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിവീശി.
കൊല്ലത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധം; പൊലീസ് ലാത്തി വീശി - kollam guest workers protest
ലോക്ക് ഡൗണിനിടെ ട്രോളിങ് നിരോധനം ആരംഭിക്കുന്നത് ദുരിതം ഇരട്ടിയാക്കുമെന്നും നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം
![കൊല്ലത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധം; പൊലീസ് ലാത്തി വീശി ട്രോളിങ് നിരോധനം കൊല്ലം അതിഥി തൊഴിലാളികളുടെ പ്രതിഷേധം കൊല്ലത്ത് പൊലീസ് ലാത്തി വീശി തോപ്പില്‍ കടവില്‍ അതിഥി തൊഴിലാളി kollam trolling ban and migrant issue kollam guest workers protest guest workers protest at thoppil kadavu](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7428833-thumbnail-3x2-kollam.jpg)
കൊല്ലത്ത് അതിഥി തൊഴിലാളി
കൊല്ലത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധം; പൊലീസ് ലാത്തി വീശി
ലോക്ക് ഡൗണിനെ തുടർന്ന് നിലവിൽ ഇവർക്ക് ജോലിയില്ല. കൂടാതെ ഒൻപതാം തിയതി ട്രോളിങ് നിരോധനം ആരംഭിക്കുന്നതോടെ ദുരിതം ഇരട്ടിയാകും. ഭക്ഷണം ലഭിക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. ഇതോടെയാണ് നാട്ടിലേക്ക് പോകാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റിന് സമീപത്ത് ഇവര്‍ സംഘം ചേര്‍ന്ന് പ്രതിഷേധിച്ചത്.
Last Updated : Jun 1, 2020, 2:29 PM IST