കൊല്ലം: വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാതെ അമിത വിലക്ക് സാധനങ്ങൾ വിൽക്കാൻ ശ്രമിച്ച വ്യാപാരി അറസ്റ്റിലായി. കൊട്ടാരക്കര എ.കെ.സ്റ്റോഴ്‌സ് സ്ഥാപന ഉടമയായ അശോക് കുമാര്‍ (50) ആണ് പൊലീസ് പിടിയിലായത്. കൊവിഡ് നിയന്ത്രണങ്ങൾ മറികടന്ന് അമിതവിലക്ക് സാധനങ്ങൾ വിൽപന നടത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
അമിതവില ഈടാക്കാൻ ശ്രമം; വ്യാപാരി അറസ്റ്റില്‍ - കൊവിഡ്
സ്ഥാപനത്തിൽ അമിത വിലക്ക് വിൽപന നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി.
അമിതവില ഈടാക്കാൻ ശ്രമം; വ്യാപാരി അറസ്റ്റില്‍
ഐ.പി.സി-188, പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് സെക്ഷന്‍-5, കേരള പൊലീസ് ആക്‌ട് 118-ഇ, എസെന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്‌ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. കൊട്ടാരക്കര ഐ.എസ്.എച്ച്.ഒ വി.എസ്. പ്രശാന്ത്, കൊട്ടാരക്കര ക്രൈം എസ്.ഐ. സാബുജി മാസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുനില്‍, ഹോച്‌മിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.