കേരളം

kerala

ETV Bharat / state

മാതാ അമൃതാനന്ദമയിക്ക് മൈസൂർ യൂണിവേഴ്സിറ്റിയുടെ ഡി ലിറ്റ് ബിരുദം - ഡി ലിറ്റ് ബിരുദം

മൈസൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഹേമന്ത കുമാറില്‍ നിന്നാണ്  അമൃതാനന്ദമയി ഡി ലിറ്റ് പദവി സ്വീകരിച്ചത്

മാതാ അമൃതാനന്ദമയി ഡി ലിറ്റ് ബിരുദം സ്വീകരിക്കുന്നു

By

Published : Mar 25, 2019, 1:04 PM IST

വിജ്ഞാനത്തോടൊപ്പം വിവേകവും വളര്‍ത്തിയെടുക്കാന്‍ സാധിക്കാത്തതാണ് പുത്തന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ന്യൂനതയെന്ന് മാതാ അമൃതാനന്ദമയി. മൈസൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഡിലിറ്റ് ബിരുദം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

വിജ്ഞാനവും വിവരശേഖരണവും രണ്ടായി വേര്‍തിരിച്ചു കാണുന്നതിനാല്‍വിദ്യാഭ്യാസ മേഖല ഇന്ന് ആശങ്കക്ക്വഴിയൊരുക്കിയിരിക്കുകയാണ്. വിദ്യാഭ്യാസ മൂല്യങ്ങള്‍ പോലും ഇന്ന് നഷ്ടപ്പെടുകയാണെന്നും ഇങ്ങനെ സമൂഹത്തിന് മനസാക്ഷിപോലും നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നെന്നും മാതാ അമൃതാനന്ദമയി ചൂണ്ടിക്കാട്ടി.

മൈസൂര്‍ യൂണിവേഴ്‌സിറ്റി നല്‍കിയ ആദരവ് വിശ്വാസികളുടെ ആത്മാര്‍ത്ഥതക്കുംപ്രയത്‌നത്തിനും മുന്നില്‍ സമര്‍പ്പിക്കുന്നുവെന്നും അമൃതാനന്ദമയി പറഞ്ഞു. കൊല്ലം അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ മൈസൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഹേമന്ത കുമാറില്‍ നിന്നാണ് അമൃതാനന്ദമയി ഡിലിറ്റ് പദവി സ്വീകരിച്ചത്. മാനവസേവ മാധവസേവ എന്ന ആപ്തവാക്യമുള്‍ക്കൊണ്ടുള്ളതാണ് അമൃതാനന്ദമയിയുടെ ജീവിതമെന്നും ഇത് ലോകത്തിനു തന്നെ മാതൃകയാണെന്നും ചടങ്ങില്‍ മുഖ്യ അതിഥിയായ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അശ്വിന്‍ കുമാര്‍ ചൗബേ അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്‍റെ സ്വച്ഛ് ഭാരത് പദ്ധതിയില്‍ അമൃതാനന്ദമയിമഠം നടത്തിയ സേവനങ്ങളെയും മന്ത്രി പ്രശംസിച്ചു.

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി. പി. മഹാദേവന്‍ പിള്ള, മൈസൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. ലിംഗരാജ ഗാന്ധി, എയിംസ് മേധാവി ഡോ. പ്രേംനായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാതാ അമൃതാനന്ദമയിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സേവനപ്രവര്‍ത്തനങ്ങളോടുള്ള ആദരവായാണ് മൈസൂര്‍ യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കിയത്. രണ്ടാം തവണയാണ് അമൃതാനന്ദമയിക്ക് ഓണററി ഡോക്ടറേറ്റ് ബിരുദം ലഭിക്കുന്നത്. 2010 ല്‍ ന്യൂയോർക്കിലെ ബഫലോസ്റ്റേറ്റ് യൂണിവേഴ്‌സിറ്റി 'ഓണററി ഡോക്ടറേറ്റ് ഇന്‍ ഹ്യൂമന്‍ ലെറ്റേഴ്‌സ്' നല്‍കിയും മാതാ അമൃതാനന്ദമയിയെ ആദരിച്ചിരുന്നു.

ABOUT THE AUTHOR

...view details