കേരളം

kerala

ETV Bharat / state

കൊവിഡ് 19; മാതാ അമൃതാനന്ദമയി മഠത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നിര്‍ത്തിവെച്ചു

ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശപ്രകാരമാണ് സുരക്ഷ മുന്‍നിര്‍ത്തി സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കുന്നത് നിര്‍ത്തിവെക്കുന്നതെന്ന് മഠം ഭാരവാഹികള്‍ പറയുന്നു

Mata Amritanandamayi  corona virus  കൊറോണ വൈറസ്  മാതാ അമൃതാനന്ദമയി മഠം  അമൃതപുരി  സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നിര്‍ത്തിവെച്ചു
കൊറോണ; മാതാ അമൃതാനന്ദമയി മഠത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നിര്‍ത്തിവെച്ചു

By

Published : Mar 6, 2020, 6:10 PM IST

കൊല്ലം: രാജ്യത്ത് കൊവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ മാതാ അമൃതാനന്ദമയി മഠത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നിര്‍ത്തിവെച്ചു. സ്വദേശികളായ ഭക്തര്‍ക്കും വിദേശികള്‍ക്കും അമൃതപുരി മഠത്തില്‍ പ്രവേശിക്കാനാവില്ലെന്ന് മഠം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.

ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശപ്രകാരമാണ് സുരക്ഷ മുന്‍നിര്‍ത്തി സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കുന്നത് നിര്‍ത്തിവെക്കുന്നതെന്ന് മഠം ഭാരവാഹികള്‍ പറയുന്നു. മഠത്തില്‍ ദൈനംദിന ആരോഗ്യ പരിശോധനകള്‍, മറ്റ് പ്രൊട്ടോക്കോള്‍ നടപടികള്‍ എന്നിവ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ നടക്കുന്നതിനാലാണ് സന്ദര്‍കര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പകല്‍ സമയത്തും രാത്രിയില്‍ മഠത്തില്‍ താമസിക്കുന്നതിനും സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. പ്രാര്‍ഥനയും ദൈവാനുഗ്രഹവും മൂലം നിലവിലെ സാഹചര്യം മാറുമെന്ന് കരുതുന്നതായും പ്രസ്‌താവനയില്‍ പറയുന്നു. മഠത്തില്‍ ദിവസേന 20,000ത്തോളം ഭക്തര്‍ക്കാണ് മാതാ അമൃതാനന്ദമയി ആലിംഗനം നല്‍കി ദര്‍ശനം നല്‍കുന്നത്. ചില ദിവസങ്ങളില്‍ ദര്‍ശന സമയം 22 മണിക്കൂര്‍ വരെ നീളാറുണ്ട്.

ABOUT THE AUTHOR

...view details