കേരളം

kerala

ETV Bharat / state

Marijuana| കൊല്ലത്ത് വിതരണം ചെയ്യാന്‍ 2 കിലോ കഞ്ചാവെത്തിച്ചു ; എഞ്ചിനീയറിംഗ് വിദ്യാര്‍ഥി പിടിയില്‍ - Kollam Marijuana Seizure

Marijuana Seizure | പിടിയിലായത് വിശാഖപട്ടണത്ത് എഞ്ചിനീയറിങ് വിദ്യാർഥിയായ രാഘവേന്ദ്ര നായിഡു

കൊല്ലം കഞ്ചാവ് ആന്ധ്ര സ്വദേശി  ആന്ധ്രപ്രദേശ് സ്വദേശി രാഘവേന്ദ്ര നായിഡു കഞ്ചാവ് കേസ്  Marijuana In Kollam Andhra Pradesh native in custody  Andhra Pradesh native in custody Marijuana  കഞ്ചാവ് കേസ് കേരള പോലീസ്  ആന്ധ്രപ്രദേശ് കഞ്ചാവ് കൊല്ലം കേരള പോലീസ്  കൊല്ലം കുണ്ടറ മാമൂട് കഞ്ചാവ്  Marijuana from Andhra Pradesh Kollam  Andhra Pradesh kerala police Marijuana case  kerala police kollam Andhra Pradesh
Marijuana In Kollam | കൊല്ലത്ത് വിതരണം ചെയ്യാന്‍ 2 കിലോ കഞ്ചാവെത്തിച്ചു; ആന്ധ്ര സ്വദേശി പിടിയില്‍

By

Published : Nov 17, 2021, 6:23 PM IST

കൊല്ലം :രണ്ട് കിലോ കഞ്ചാവുമായി (Marijuana) ആന്ധ്രപ്രദേശ് സ്വദേശി (Andhra Pradesh Native) പിടിയിൽ. വിശാഖപട്ടണത്ത് (Visakhapatnam) എഞ്ചിനീയറിങ് വിദ്യാർഥിയായ (Engineering Student) രാഘവേന്ദ്ര നായിഡു(23)വാണ് അറസ്റ്റിലായത്. കൊല്ലം മാമൂട് വച്ച്, കുണ്ടറ പൊലീസും റൂറൽ ഡാൻസാഫ് ടീമും നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ALSO READ:ന്യൂനമർദം തീരത്തോട് അടുക്കുന്നു; ചെന്നൈ ഉൾപ്പടെ നാല് നഗരങ്ങളിൽ റെഡ്‌ അലർട്ട്

കൊല്ലത്തെ കിഴക്കൻ മേഖലയിലുള്ള മൊത്തക്കച്ചവടക്കാർക്ക് വേണ്ടിയാണ് ഇയാൾ കഞ്ചാവെത്തിച്ചുകൊണ്ടിരുന്നത്. ഇയാൾ ഒരു മാസക്കാലമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.

കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി രവിയ്‌ക്ക് രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടികള്‍. കൊല്ലം റൂറൽ ഡാൻസാഫ് ഡി.വൈ.എസ്.പി അശോക് കുമാർ, സി.ഐ സുധീഷ്, എസ്.ഐമാരായ ബാബു കുറുപ്പ്, സക്കീർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

ABOUT THE AUTHOR

...view details