കൊല്ലം : ഏരൂരില്‍ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. അഞ്ചൽ ഏരൂർ അയിലറയില്‍ ഉത്രാടം വീട്ടില്‍ മനോജിന്‍റെ (40) മൃതദേഹമാണ് റബ്ബര്‍ തോട്ടത്തില്‍ കത്തികരിഞ്ഞ നിലയില്‍ ഞായറാഴ്ച രാത്രിയോടെ കണ്ടെത്തിയത്.
ഏരൂരില്‍ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി - kollam local latest news
ഏരൂർ അയിലറയില്‍ ഉത്രാടം വീട്ടില്‍ മനോജിന്‍റെ(40)മൃതദേഹമാണ് റബ്ബര്‍ തോട്ടത്തില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ഏരൂരില്‍ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ മനോജിനെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പൊലീസും ബന്ധുക്കളും നടത്തിയ പരിശോധനയിലാണ് വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഏരൂര്‍ പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. കൊല്ലത്ത് നിന്നും ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തടിപ്പണിക്കാരനാണ് മരിച്ച മനോജ്. ആശയാണ് ഭാര്യ. അശ്വിന്‍, കിച്ചു എന്നിവര്‍ മക്കളാണ്.
Last Updated : Nov 4, 2019, 12:40 PM IST