കേരളം

kerala

By

Published : Jul 7, 2020, 10:31 AM IST

Updated : Jul 7, 2020, 5:08 PM IST

ETV Bharat / state

നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു

ദുബായിൽ നിന്ന് നാട്ടിലെത്തി പുത്തൂരിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സ്ഥലത്ത് പൊലീസും ആരോഗ്യ വകുപ്പും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി. ജില്ലയിലെ മൂന്നാമത്തെ കൊവിഡ് മരണമാണിത്.

കൊല്ലം കൊവിഡ്  കൊട്ടാരക്കര മരണം  നെടുവത്തൂർ സ്വദേശി  Kottarakkara  Man under quarantine died  kollam covid death  quarentine death kerala  neduvathoor  puthoor  പുത്തൂരിൽ നിരീക്ഷണം  പ്രവാസി യുവാവ് മരിച്ചു  തേവലപ്പുറം  thevalappuram
കൊവിഡ് ബാധിച്ച് യുവാവ് മരിച്ചു

കൊല്ലം:കൊട്ടാരക്കരയിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച പ്രവാസി യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ദുബായിൽ നിന്നുമെത്തി പുത്തൂരിൽ നിരീക്ഷണത്തിൽ കഴിഞ്ഞ തേവലപ്പുറം സ്വദേശി മനോജ് (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മനോജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ നടത്തിയ റാപ്പിഡ് പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം മൂന്നായി.

ഈ മാസം രണ്ടിനാണ് മനോജും അയൽവാസിയായ മറ്റൊരു യുവാവും ദുബായിൽ നിന്ന് എത്തിയത്. ഇരുവരും ഒരു വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുമ്പോഴാണ് ഇന്ന് പുലർച്ചെ മനോജ് മരിച്ചത്. രണ്ടു ദിവസമായി പനിയും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും മനോജിന് അനുഭവപ്പെട്ടിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചെങ്കിലും മനോജ് തയ്യാറായില്ല. എന്നാൽ, ഇന്ന് രാവിലെ ഇയാളെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെ ആരോഗ്യ വകുപ്പും കടുത്ത ജാഗ്രത സ്വീകരിച്ചിരിക്കുകയാണ്. പൊലീസും ആരോഗ്യ വകുപ്പും സ്ഥലത്ത് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഒപ്പം നിരീക്ഷണത്തിൽ ഉണ്ടായിരുന്ന സുഹൃത്തിന് അസ്വസ്ഥതകൾ പ്രകടമായതിനെ തുടർന്ന് ഇയാളെയും പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

Last Updated : Jul 7, 2020, 5:08 PM IST

ABOUT THE AUTHOR

...view details