കൊല്ലം: തോക്കുമായി കടയിലെത്തി വ്യാപാരിക്ക് നേരെ യുവാവിന്‍റെ വധഭീഷണി. കൊല്ലം കരുനാഗപ്പള്ളി തഴവയിലാണ് സംഭവം. മൊബൈല്‍ കട നടത്തുന്ന മുകേഷിനെയാണ് കടയില്‍ തോക്കുമായി എത്തിയ തഴവ സ്വദേശി അന്‍സര്‍ ഭീഷണിപ്പെടുത്തിയത്.
തോക്കുമായി കടയിലെത്തി യുവാവിന്‍റെ വധഭീഷണി; സംഭവത്തില്‍ കേസെടുക്കാതെ പൊലീസ് - യുവാവിന്‍റെ ഭീഷണി
കൊല്ലം കരുനാഗപ്പള്ളി തഴവയില്‍ തോക്കുമായി കടയിലെത്തി വ്യാപാരിക്ക് നേരെ യുവാവിന്‍റെ വധഭീഷണി. സംഭവത്തില്‍ പൊലീസ് കേസെടുത്തില്ല.
പരസ്യമായി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയതിന് പൊലീസ് കേസെടുത്തില്ല. മുകേഷിന്‍റെ പരാതിയില്‍ അന്‍സറിനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും വിട്ടയച്ചു. ആളുമാറിയാണ് മുകേഷിനെ ഭീഷണിപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ വാദം.
അതേസമയം, പരസ്യമായി തോക്കു കാണിച്ച് ഭീഷണിപ്പെടുത്തിയ പ്രതിക്കെതിരെ പോലീസ് മൃദു സമീപനം സ്വീകരിക്കുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. മുകേഷിന് നേരെ ചൂണ്ടിയ തോക്കല്ല സ്റ്റേഷനില്‍ ഹാജരാക്കിയതെന്നും പരാതി ഉണ്ട്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.