കൊല്ലം :Kollam Murder:കൊല്ലം ബീച്ചിന് സമീപം വെടിക്കുന്നിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ തോപ്പ് ഡോൺബോക്കോ കോളനിയിൽ ഷിബു (39) നെ അറസ്റ്റ് ചെയ്‌ത് ഈസ്‌റ്റ് പൊലീസ്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ടി നാരായണൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ വലയിലാക്കിയത്.
കൊല്ലം എസിപി ജി.ഡി വിജയകുമാറിന്‍റെ നിർദ്ദേശാനുസരണം കൊല്ലം ഈസ്‌റ്റ് പൊലീസ് സ്‌റ്റേഷൻ ഇൻസ്പെക്‌ടർ ആർ രതീഷ്, എസ്ഐ രാജ് മോഹൻ, ജയലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
വെടിക്കുന്ന് പുതുവൽപുരയിടത്തിൽ ശശിയുടെ മകൻ കന്‍റോൺമെന്‍റ് ഹൈസ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മഹേഷ് (34) ആണ് കൊല്ലപ്പെട്ടത്. അവിവാഹിതനായ മഹേഷ് 8 വർഷം മുമ്പ് വെടിക്കുന്നിൽ നിന്നും താമസം മാറി കന്‍റോൺമെന്‍റിൽ അമ്മയോടൊപ്പമാണ് താമസം.