കൊല്ലം: പള്ളിക്കാവിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഓഞ്ചേഴുത്ത് കാവിന് സമീപം താമസിക്കുന്ന വിഷ്ണുവാണ് (29) കുത്തേറ്റ് മരിച്ചത്. പള്ളിക്കാവിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി പ്രകാശ് ആണ് വിഷ്ണുവിനെ കുത്തിക്കൊലപ്പെടുത്തിയത്. കാവനാട് മാർക്കറ്റിൽ ഇറച്ചിവെട്ടുകാരനാണ് പ്രതി.
രാവിലെ വിഷ്ണുവും പ്രകാശും തമ്മിൽ പള്ളിക്കാവ് കരിമ്പോലിൽകുളത്തിന് സമീപം വെച്ച് വാക്ക് തർക്കവും തുടർന്ന് സോഡാ കുപ്പി കൊണ്ട് അടിപിടിയും നടന്നിരുന്നതായി പറയുന്നു. ഇരുവരും പിരിഞ്ഞ് പോയ ശേഷം പ്രകാശ് വീട്ടിലെത്തി ഇറച്ചി വെട്ടാൻ ഉപയോഗിക്കുന്ന കത്തിയുമായി ജവാൻ മുക്കിന് സമീപം നിന്ന വിഷ്ണുവിനെ നെഞ്ചത്ത് കുത്തുകയായിരുന്നു. പ്രതി പ്രകാശ് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.