കൊല്ലം: അഞ്ചലിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. മദ്യപിച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കരുകോൺ പുഞ്ചക്കോണം കോളനിയിൽ ചരുവിളവീട്ടിൽ രാജപ്പൻ (60) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽ വെച്ചായിരുന്നു സംഭവം. മകൻ സതീഷും വീട്ടിലുണ്ടായിരുന്ന ബന്ധുവും പൊലീസ് കസ്റ്റഡിയിലാണ്. രാജപ്പന്‍റെ ഭാര്യ വിലാസിനിക്കും തലയിൽ മുറിവേറ്റിട്ടുണ്ട്.
മദ്യപാനത്തെ ചൊല്ലി വാക്കുതർക്കം; മകൻ അച്ഛനെ കൊലപ്പെടുത്തി - കൊല്ലം പ്രാദേശിക വാര്‍ത്തകള്‍
അഞ്ചല്‍ സ്വദേശി പുഞ്ചക്കോണം കോളനിയിൽ ചരുവിളവീട്ടിൽ രാജപ്പൻ ആണ് മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ ദിവസം സതീഷ് വീട്ടിൽ ഇരുന്ന് മദ്യപിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പിടിച്ചു തള്ളലിലെ വീഴ്‌ചയാണ് മരണകാരണമെന്ന് സതീഷ് പറയുന്നുണ്ടെങ്കിലും പൊലീസ് വിശ്വസിച്ചിട്ടില്ല. മൃതദേഹം കിടക്കുന്ന മുറിയിലും സമീപത്തെ അടുക്കളയിലും രക്തം തളംകെട്ടി നിന്നിരുന്നു. മകനെ കൂടാതെ മൂന്ന് പേരുണ്ടായിരുന്നുവെന്നും അതിൽ ഒരു സ്ത്രീയുമുണ്ടായിരുന്നുവെന്നും വിലാസിനി പറയുന്നു. രാജപ്പനും സതീഷും കൂലിപ്പണിക്കാരാണ്. സതീഷിന് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറയുന്നു.