കൊല്ലം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി പ്രിൻസ് പീറ്ററിനെയാണ് കൊല്ലം കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ പഠനത്തിനായി രക്ഷിതാക്കൾ വാങ്ങി നൽകിയ മൊബൈൽ ഫോണിൽ ഷെയർ ചാറ്റ് ആപ്ലിക്കേഷൻ വഴിയാണ് പെൺകുട്ടി പ്രതിയുമായി പരിചയത്തിലാകുന്നത്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ - പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊല്ലം വാർത്ത
ഓൺലൈൻ പഠനത്തിനായി രക്ഷിതാക്കൾ വാങ്ങി നൽകിയ മൊബൈൽ ഫോണിൽ ഷെയർ ചാറ്റ് ആപ്ലിക്കേഷൻ വഴിയാണ് പെൺകുട്ടി പ്രതിയുമായി പരിചയത്തിലാകുന്നത്. ആരുമില്ലാത്ത സമയത്ത് വീട്ടിൽ കയറിയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
മൂവാറ്റുപുഴയിൽ നിന്നും കണ്ണനല്ലൂരിൽ എത്തിയ പ്രതി പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് കയറി ഉപദ്രവിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സിഐ വിപിൻകുമാറിന്‍റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിലെ വീട്ടിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു.