കൊല്ലം:ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തയാൾ പൊലീസ് പിടിയിലായി. വാളകം അമ്പലക്കര വയ്യം കുളത്ത് സ്വദേശി ജിജോ ബാബു എന്നയാളാണ് കൊട്ടാരക്കര പൊലീസിന്‍റെ പിടിയിലായത്. നിരവധി ആളുകൾക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം ഇയാൾ പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു.
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ഒളിവിലായിരുന്ന പ്രതി പിടിയില്‍ - man held for demanding job
വാളകം അമ്പലക്കര വയ്യം കുളത്ത് സ്വദേശി ജിജോ ബാബു എന്നയാളാണ് കൊട്ടാരക്കരയില്‍ പിടിയിലായത്.
പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലി കിട്ടാതെ വന്നതോടെ ആളുകള്‍ ജിജോ ബാബുവിനെ വിളിക്കാന്‍ തുടങ്ങി. എന്നാല്‍ ഇയാളെക്കുറിച്ചുള്ള വിവരം ലഭിക്കാതായതോടെയാണ് തട്ടിപ്പ് മനസിലായത്. അമ്പലക്കര സ്വദേശിയുടെ കയ്യിൽ നിന്നും സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപയും, വാളകം സ്വദേശിയായ റിട്ടയേർഡ് അധ്യാപികയിൽ നിന്ന് മകന് ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപയും, പത്തനാപുരം പിടവൂർ സ്വദേശിയിൽ നിന്നും നോർത്ത് ഈസ്റ്റേൺ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് 8.5 ലക്ഷം രൂപയും ഇയാൾ തട്ടിയെടുത്തു.
ഇവരെ കൂടാതെ കൂടുതൽ ആൾക്കാർ കബളിപ്പിക്കപ്പെട്ടതായി പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കൊട്ടാരക്കര എസ്.ഐ രാജീവ്, ഓമനക്കുട്ടൻ സിപിഒ സലില്‍ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതി അടൂർ ഭാഗത്ത് ഒളിവിൽ താമസിക്കുന്നതായി തിരിച്ചറിഞ്ഞത്. തുടർന്ന് കൊട്ടാരക്കര എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അടൂരിലെ വീട്ടിൽ നിന്നും പിടികൂടിയത്.