കൊല്ലത്ത് ടിപ്പറും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു - അപകട വാർത്തകൾ
റോഡിൽ തലയിടിച്ച് വീണ യുവാവ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു
ടിപ്പറും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കൊല്ലം:ടിപ്പർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് സ്വകാര്യ ബാങ്ക് ജീവനക്കാരനായ യുവാവ് മരിച്ചു. വെണ്ടാർ കാർത്തികയിൽ അഖിൽ മോഹനാണ്(26) മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ പുത്തൂർ -പൂവറ്റൂർ റോഡിൽ മൈലംകുളം നാഗരാജ ക്ഷേത്രത്തിനു സമീപമുള്ള വളവിലായിരുന്നു അപകടം. റോഡിൽ തലയിടിച്ച് വീണ അഖിൽ മോഹൻ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലെക്ക് മാറ്റി. മോഹനൻ പിള്ള - ശശികല ദമ്പതികളുടെ മകനാണ്. സഹോദരി: ഐശ്വര്യ