കൊല്ലം:കൊല്ലം ആയൂരിൽ മദ്യപസംഘം ആക്രമിച്ചയാൾ ആത്മഹത്യ ചെയ്ത നിലയില്‍. കൊല്ലം സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്. മകളോട് മോശമായി സംസാരിച്ചതിനെ ചോദ്യം ചെയ്തതിന് ഇയാളെ മദ്യപസംഘം ആക്രമിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അജയകുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച വൈകുന്നേരം ട്യൂഷന് കഴിഞ്ഞ് അജയകുമാറിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വഴിയില്‍ വച്ച് നാല് പേരടങ്ങുന്ന സംഘം മകളോട് മോശമായി പെരുമാറിയത്. സംഭവത്തെ തുടര്‍ന്ന് മകളെ വീട്ടില്‍ കൊണ്ടുവിട്ട അജയകുമാര്‍ തിരിച്ചെത്തി സംഘത്തെ ചോദ്യം ചെയ്തു. ഇതോടെ രോഷാകുലരായ സംഘം അജയകുമാറിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റു. തൊട്ടടുത്ത ദിവസമാണ് അജയകുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.